കോയിൽ തിരുവായ്മൊഴി

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:

തിരുവായ്മൊഴി

വൈകാശി വിശാഖം, നമ്മാഴ്വാർ, തിരുവായ്മൊഴി, തിരുക്കുരുകൂർ (ആഴ്വാർതിരുനഗരി) എന്നിവയുടെ മഹത്വങ്ങൾ ശ്രീ മണവാള മാമുനികൾ ഉപദേശ രത്നമാലയിലെ 15-മത് പാസുരത്തിൽ മനോഹരമായി എടുത്തുകാണിക്കുന്നു.

ഉണ്ടോവൈകാശി വിശാഖത്തുക്കൊപ്പൊരുനാള്‍?* 
ഉണ്ടോ ചഠകോപക്കൊപ്പൊരുവര്‍?* – ഉണ്ടോ 
തിരുവായ്മൊഴിക്കൊപ്പു തെന്‍കുരുകൈക്കുണ്ടോ* 
ഒരുപാര്‍തനി ലൊക്കുമൂര്‍

സര്‍വ്വേശ്വരനായ ശ്രീമന്നാരായണനെയും അവിടുത്തെ ശ്രീയെയും സ്തുതിച്ച നമ്മാഴ്വാരുടെ തിരുനാളായ വൈകാശി വിശാഖത്തിന്റെ മഹിമ മറ്റേതെങ്കിലും നാളിനുണ്ടോ? (ഇല്ല) നമ്മാഴ്വാരെന്നും അറിയപ്പെടുന്ന ശഠകോപരുടെ മഹിമയ്ക്ക് തുല്യര്‍ (സര്‍വ്വേശ്വരനും നിത്യരും മുക്തരും അല്ലാതെ, മറ്റ് മനുഷ്യരില്‍)ഉണ്ടോ? (ഇല്ല), വേദത്തിന്റെ സത്തയെ വിശദമാക്കുന്ന മറ്റൊരു പ്രബന്ധം ഉണ്ടോ(ഇല്ല), അദ്ദേഹത്തെ നമുക്ക് നല്കിയ ദിവ്യസ്ഥലമായ തിരുക്കുരുകൂറിന്റെ തുല്യമായി മറ്റൊരു ദേശമുണ്ടോ?-ഇല്ല തന്നെ

ആദിനാഥര്‍ പെരുമാളുടെയും നമ്മാഴ്വാരുടെയും പേരില്‍ പ്രസിദ്ധിപൂണ്ടതാണല്ലോ തിരുക്കുരുകൂര്‍, ഭഗവാന്റെ അര്‍ച്ചാവതാരം മൂലം പ്രസിദ്ധമായിട്ടുളള ഇവിടെ അദ്ദേഹത്തിന്റെ അവതാരത്തിനും നാലായിരം ആണ്ട് മുമ്പേ തന്നെ ഭഗവാന്റെ അര്‍ച്ചാവതാരം നമ്മാഴ്വാരുടെ കൃപയാല്‍ സംഭവിച്ചു. ഇവിടെത്തന്നെയാണ് എമ്പെരുമാനാരുടെ പുനരവതാരം മണവാളമാമുനികളും അവതരിച്ചത്. ഭഗവാനെയും ആഴ്വാരെയും ആചാര്യരെയും പ്രതി മൂന്ന് വിധം മഹിമയുള്ളതാണ് ഈ തിരുക്കുറുകൂര്‍ ദേശമെന്ന് പ്രസിദ്ധം. 

ദിവ്യജ്ഞാനവും ഭക്തിയും കൊണ്ട് അനുഗ്രഹീതരായ ആഴ്വാർമാരിൽ പ്രധാനിയാണ് നമ്മാഴ്വാർ. തിരുവൃത്തം, തിരുവാചിറിയം, പെരിയ തിരുവന്താദി, തിരുവായ്മൊഴി എന്നിങ്ങനെ നാല് ദിവ്യപ്രബന്ധങ്ങൾ അദ്ദേഹം രചിച്ചു. ഇവയിൽ തിരുവായ്മൊഴിയെ നമ്മുടെ പൂർവ്വാചാര്യന്മാർ പ്രത്യേകം വാഴ്ത്തിയിട്ടുണ്ട്. സാമവേദത്തിനു തുല്യമായി വാഴ്ത്തപ്പെടുന്ന ഈ തിരുവായ്മൊഴി നമ്മുടെ പൂർവ്വാചാര്യന്മാർ അത്യധികം ആസ്വദിച്ചു. മന്ത്രരത്നം (മന്ത്രങ്ങളിൽ രത്നം) എന്ന് വാഴ്ത്തപ്പെടുന്ന ദ്വയ മഹാ മന്ത്രത്തിന്റെ വിശദമായ വിശദീകരണമാണിത്.

ഈ പ്രബന്ധത്തിന് ധാരാളം വ്യാഖ്യാനങ്ങളുണ്ട്. ഉപദേശ രത്നമാലയുടെ 39-മത് പാസുരത്തിൽ മണവാളമാമുനികൾ അവ വ്യക്തമായി എടുത്തുകാണിക്കുന്നു.

പിള്ളാന്‍നഞ്ജീയര്‍ പെരിയവാച്ചാന്‍പിള്ളൈ* 
തെള്ളാര്‍വടക്കുത്തിരുവീഥിപ് – പിള്ളൈ* 
മണവാളയോഗി തിരുവായ്മൊഴിയൈക്കാത്ത* 
ഗുണവളരെന്റ് നെഞ്ചേ!കൂറു

ദ്വയമന്ത്രത്തിന്റെ വ്യാഖ്യാനമായി കരുതാവുന്ന തിരുവായ്മൊഴിയുടെ വ്യാഖ്യാനങ്ങള്‍ ചമച്ചതും അതിനെ സംരക്ഷിച്ചതും എമ്പെരുമാനാരുടെ ജ്ഞാനപുത്രനായ തിരുക്കുരുകൈപ്പിരാന്‍ പിള്ളാൻ, നഞ്ജീയര്‍ എന്ന പരാശരഭട്ടരുടെ ശിഷ്യന്‍, പെരിയവാച്ചാന്‍ പിള്ളൈ, നമ്പിള്ളൈയുടെ ശിഷ്യനായ വടക്കുത്തിരുവീതിപ്പിള്ളൈ, പെരിയവാച്ചാന്‍ പിള്ളയുടെ ദയാപാത്രമായി മാറിയ വാദികേസരി അഴകിയ മണവാളജീയര്‍ എന്നീ മഹാന്മാരായ ആചാര്യന്മാരാണ്. ഇവരെ വാഴ്ത്തുക മനമേ.

കൂടാതെ, അഴകിയ മണവാളപ്പെരുമാൾ നായനാർ, ആചാര്യഹൃദയത്തിന്റെ ചൂർണ്ണിക 37-ൽ നമ്മാഴ്വാരുടെയും തിരുവായ്മൊഴിയുടെയും സവിശേഷമായ മഹത്വം വിശദീകരിക്കുമ്പോൾ, “ചന്ദങ്ങൾ ആയിരമും അറിയക്കറ്റുവല്ലാരാനാൽ വൈഷ്ണവത്വ സിദ്ധി”– തിരുവായ്മൊഴിയെ പൂർണ്ണമായും അർത്ഥങ്ങൾക്കൊപ്പം ഗ്രഹിച്ച്, തത്ത്വങ്ങൾ പ്രയോഗത്തിൽ വരുത്തുന്നവരെ ശ്രീവൈഷ്ണവരായി പരിഗണിക്കും എന്നാണ് എഴുതിയിട്ടുള്ളത്.

അതിനാൽ, നാമെല്ലാവരും, ശ്രീവൈഷ്ണവരെന്ന നിലയ്ക്ക് ഈ തിരുവായ്മൊഴി പഠിക്കണം എന്ന് മനസ്സിലാക്കാം. നമ്മുടെ ആചാരത്തിൽ, എല്ലാം പഠിക്കേണ്ടത് ഒരു ആചാര്യനിലൂടെയാണെന്നത് വിസ്മരിക്കരുത്.

ഇന്നത്തെ കാലത്ത് ദിവസേന തിരുവായ്മൊഴി മുഴുവനായി പാരായണം ചെയ്യാൻ കഴിയാതെ വരുമ്പോൾ, മുതിർന്ന ശ്രീവൈഷ്ണവർ ചിട്ടപ്പെടുത്തിയ, പ്രധാനപ്പെട്ട പതികങ്ങളുടെ (ദശകങ്ങളുടെ) സമാഹാരമായ കോയിൽ തിരുവായ്മൊഴിയെങ്കിലും പ്രതിദിനം പാരായണം ചെയ്യാൻ നാം  ശ്രദ്ധിക്കേണ്ടതാണ്. ചില പൊതുവായ പതികങ്ങൾ ഉണ്ടെങ്കിലും, വിവിധ പ്രദേശങ്ങളിൽ ചില വ്യത്യാസങ്ങൾ നിരീക്ഷിക്കപ്പെടുന്നു. ഒട്ടുമിക്ക പ്രദേശങ്ങളിലും പാരായണം ചെയ്യപ്പെടുന്ന പതികങ്ങളെ ഒരു പരിധിവരെ നാം ഉൾക്കൊള്ളുകയും നമ്മുടെ പൂർവ്വാചാര്യന്മാരുടെ വ്യാഖ്യാനങ്ങളുടെ സഹായത്തോടെ ലളിതമായ അർത്ഥങ്ങൾ സഹിതം ഇവിടെ അവതരിപ്പിക്കുകയും ചെയ്യുന്നു.

  • ധ്യാനം
  • 1.1 – ഉയർവറവുയർനലം
  • 1.2 – വിടുമിൻ
  • 2.10 – കിളരൊളി
  • 3.3 – ഒഴിവിൽകാലം
  • 4.1 – ഒരുനായകം
  • 4.10 – ഒന്റുന്തേവും
  • 5.5 – എങ്ങനേയോ
  • 5.7 – നോറ്റനോൻപിലേൻ
  • 5.8 – ആരാവമുതേ
  • 6.10 – ഉലകമുണ്ട
  • 7.2 – കങ്കുലുംപകലും
  • 8.10 – നെടുമാറ്കടിമൈ
  • 9.10 – മാലൈനണ്ണി
  • 10.9 – ചൂഴ്വിചുമ്പു
  • 10.10 – മുനിയേ

അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ

ഉറവിടം: https://divyaprabandham.koyil.org/index.php/2020/05/koyil-thiruvaimozhi-simple/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org