തിരുവായ്മൊഴി – ലളിതമായ അർത്ഥങ്ങൾ – ധ്യാനം

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:

കോയിൽ തിരുവായ്മൊഴി

ഭക്താമൃതം വിശ്വജനാനുമോദനം
സർവ്വാർത്ഥദം ശ്രീശഠകോപവാങ്മയം |
സഹസ്രശാഖോപനിഷത്സമാഗമം
നമാമ്യഹം ദ്രാവിഡ വേദസാഗരം ||

(ശ്രീമന്നാരായണന്റെ)ഭക്തർക്ക് അമൃതോപമമായ, ഏവരേയും ആനന്ദിപ്പിക്കുന്ന, സർവ്വാനുഗ്രഹപ്രദായിനിയായ സഹസ്രശാഖകളുള്ള സാമവേദത്തിനും ഛാന്ദോക്യോപനിഷത്തിനും തുല്യമായ, ദ്രാവിഡ വേദ സാഗരമായ, ശഠകോപ ദിവ്യവചസ്സുകളെ ഞാൻ നമസ്കരിക്കുന്നു. 

തിരുവഴുതിനാടെന്റും തെൻകുരുകൂരെന്റും*
മരുവിനിയ വൺപൊരുനലെന്റും* – അരുമറൈകൾ 
അന്താദി ചെയ്താനടിയിണൈയേ എപ്പൊഴുതും* 
ചിന്തിയായ് നെഞ്ചേ! തെളിന്ത്.

ആഴ്വാർതിരുനഗരിയെന്നും മനോഹരമായ തിരുവഴുതി നാട് എന്നും പ്രസിദ്ധമായ തിരുക്കുറുഗൂറിനെയും മനോഹരമായ താമ്രപർണി നദിയെയും ധ്യാനിച്ചുകൊള്ളവെ അപൂർവ്വവും രഹസ്യവുമായ വേദാർത്ഥങ്ങളെ തിരുവായ്മൊഴിയിലൂടെ അന്താദി പാലിച്ച് പുറത്തെത്തിച്ച ആ നമ്മാഴ്വാരുടെ പദകമലങ്ങളെ നീ ധ്യാനിക്കുക.

അന്താതി — ഒരു പ്രത്യേക കാവ്യരീതി. ഒരു പാസുരത്തിന്റെ അവസാനവരിയിലെ ഒരു പദം അടുത്ത പാസുരത്തിന്റെ തുടക്കത്തിൽ വീണ്ടും പ്രത്യക്ഷപ്പെടുന്ന രീതിയിലുള്ള രചന.

മനത്താലും വായാലും വൺകുരുകൂർപേണും*
ഇനത്താരൈ അല്ലാ തിറൈഞ്ചേൻ* – തനത്താലും 
ഏതുംകുറൈവിലേൻ* എന്തൈചഠകോപൻ 
പാദങ്ങൾ യാമുടൈയപറ്റ്.

എന്റെ മനത്താലോ വാക്കാലോ ആഴ്വാർതിരുനഗരിയെ സേവിക്കാത്തവരെ ഞാൻ സ്തുതിക്കുന്നതല്ല, കാരണം, അതിനുള്ള ധനശേഷിക്കുറവ് ഏത് നിലയ്ക്കും  യജമാനനായ നമ്മാഴ്വാരുടെ പദകമലത്തെ ആശ്രയിക്കുന്ന എനിക്ക് ഇല്ലല്ലോ..

എയ്ന്തപെരുങ്കീർത്തി യിരാമാനുചമുനിതൻ*
വായ്ന്തമലർപ്പാദം വണങ്ങുകിന്റേൻ* – ആയ്ന്തപെരുഞ്ച്  
ചീരാർചഠകോപൻ ചെന്തമിഴ്വേതന്തരിക്കും
പേരാതവുള്ളംപെറ

കുറവേതുമില്ലാത്ത സദ് ഗുണനിധിയായ നമ്മാഴ്വാർ ചമച്ച മനോഹരമായ തമിഴ് വേദമായ തിരുവായ്മൊഴിയല്ലാതെ മറ്റൊന്നിലും മനസ്സെത്താത്ത വിധം മഹിമയാർന്ന രാമാനുജരുടെ അതിയോഗ്യമായ കമലപദത്തെ ഞാൻ ആരാധിക്കുന്നു.

വാൻതികഴുംചോലൈ മതിളരംഗർ വൺപുകഴ് മേൽ*
ആൻറതമിഴ്മറൈകളായിരമും* –  ഈൻറ 
മുതൽതായ് ചഠകോപൻ* മൊയ്മ്പാൽ വളർത്ത 
ഇതത്തായ് ഇരാമാനുചൻ.

ഏഴ് മതിൽ ചൂഴ്ന്ന് നിൽക്കുന്ന ആകാശം മുട്ടുന്ന മാമരങ്ങളാർന്ന ശ്രീരംഗത്തെ പെരിയപെരുമാളുടെ ദിവ്യഗുണങ്ങളെ കീർത്തിക്കുന്ന തമിഴ് വേദമായ തിരുവായ്മൊഴിയെ ഗർഭത്തിൽ പേറി പിറവിയേകിയ  അമ്മയാണ് നമ്മാഴ്വാർ. അതിന് നന്മയാശിച്ച പോറ്റമ്മയോ രാമാനുജരും

മിക്കവിറൈനിലൈയും മെയ്യാമുയിർനിലൈയും*
തക്കനെറിയും തടൈയാകിത് – തൊക്കിയലും*
ഊഴ് വിനൈയും വാഴ്വിനൈയും ഓതും കുരു കൈയർകോൻ* 
യാഴിൻ ഇശൈ വേദത്തിയൽ

ആഴ്വാർ തിരുനഗരി വാസികൾക്ക് നായകൻ നമ്മാഴ്വാരാണ്. വീണാനാദം പോലെ ഇമ്പമാർന്ന തിരുവായ്മൊഴി അഞ്ച് തത്വങ്ങളെയാണ് വെളിവാക്കുന്നത്: 

  • ശ്രീമന്നാരായണന്റെ തൽസ്വരൂപം(പരമാത്മ സ്വരൂപം),
  • സനാതനമായ ജീവാത്മാവിന്റെ തൽസ്വരൂപം(ജീവാത്മസ്വരൂപം),
  • ഏറ്റവും ഉചിതമായ മോക്ഷോപാധിയുടെ തൽസ്വരൂപം(ഉപായസ്വരൂപം),
  • അനന്ത കർമ്മരൂപമാണ്ട തടസ്സങ്ങളുടെ തൽസ്വരൂപം(വിരോധിസ്വരൂപം) ആത്യന്തിക ലക്ഷ്യത്തിന്റെ തൽസ്വരൂപം(ഉപേയ സ്വരൂപം) 

എന്നിവയാണ് അത്.

അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ

ഉറവിടം: https://divyaprabandham.koyil.org/index.php/2020/05/thiruvaimozhi-thaniyans-simple/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org