ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 29 – 30
ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല << പാസുരം 27-28 പാസുരം 29 ഇരുപത്തിയൊമ്പതാം പാസുരം ഈ ശുഭദിനമായ ചിത്തിരയിലെ തിരുവാതിരയുടെ വൈഭവത്തെ എപ്പോഴും സ്മരിച്ചുകൊണ്ടിരിക്കണമെന്ന് മാമുനികൾ തന്റെ മനസ്സിനോട് അരുളിച്ചെയ്യുന്നു. എന്തൈയെതിരാചർ ഇവ്വുലകിലെന്തമക്കാ * വന്തുതിത്തനാളെന്നും വാചിയിനാൽ * — ഇന്തത് തിരുവാതിരൈതന്നിൻ ചീർമൈതനൈനെഞ്ചേ! * ഒരുവാമൽ എപ്പോഴുതുമോർ. മനസ്സേ! നമുക്ക് സ്വാമിയായ യതിരാജർ ഈ ലോകത്തിൽ നമുക്കുവേണ്ടി വന്നവതരിച്ച മഹത്തായ ദിനമായ ചിത്തിരയിലെ ഈ തിരുവാതിരയുടെ മഹിമയെ, ഒരിക്കലും വിട്ടുകളയാതെ എപ്പോഴും ചിന്തിച്ചറിഞ്ഞ് അനുഭവിക്കുക. … Read more