തിരുവായ്മൊഴി 5.8 – ആരാവമുതേ
ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: കോയിൽ തിരുവായ്മൊഴി << 5.7 ശ്രീവരമംഗളനഗരത്തിലെ (വാനമാമലൈ) ഭഗവാന് പൂർണ്ണശരണാഗതി സമർപ്പിച്ചിട്ടും തിരുമുമ്പിൽ തനിക്ക് ഭഗവാൻ പ്രത്യക്ഷനായിട്ടില്ലല്ലോ എന്ന് ആഴ്വാർ ആകുലപ്പെടുന്നു. ഒരുപക്ഷേ, തിരുക്കുടന്തൈയിൽ (കുംഭകോണത്ത്) വെച്ച് തന്റെ ശരണാഗതി സ്വീകരിക്കപ്പെടുമെന്ന് ആഴ്വാർ പ്രത്യാശിക്കുന്നു. തന്റെ അനന്യഗതിത്വത്തിന് (മറ്റൊരു വഴിയുമില്ലാത്ത അവസ്ഥയ്ക്ക്) അടിവരയിട്ടുകൊണ്ട് തിരുക്കുടന്തൈയിൽ പള്ളികൊള്ളുന്ന ആരാവമുദ പെരുമാളെ ആഴ്വാർ ഇപ്രകാരം ശരണം പ്രാപിക്കുന്നു. ആദ്യപാസുരം ആഴ്വാർ പറയുന്നു, അവിടുന്ന് തിരുക്കുടന്തൈയിൽ ശയിക്കുന്നത് ഞാൻ കണ്ടിരിക്കുന്നു, അത് എന്നെ … Read more