ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 25 – 26
ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല << പാസുരം 23-24 പാസുരം 25 ഇരുപത്തിയഞ്ചാം പാസുരം. മാമുനികൾ ഈ പാസുരവും അടുത്ത പാസുരവും ചേർത്ത് മധുരകവി ആഴ്വാരുടെ വൈഭവം അരുളിച്ചെയ്യുന്നു. ഈ പാസുരത്തിൽ, മധുരകവി ആഴ്വാർ അവതരിച്ച ചിത്തിര മാസത്തിലെ ചിത്തിര നാൾ, മറ്റു ആഴ്വാർമാരുടെ തിരുവവതാര നാളുകളെക്കാൾ മഹത്വമുള്ളതാണെന്ന് തന്റെ തിരുവുള്ളത്തോട് ആരാഞ്ഞറിയാൻ പറയുന്നു. ഏരാർ മതുരകവി ഇവ്വുലകിൽ വന്തുതിത്ത * ചീരാരും ചിത്തിരൈയിൽ ചിത്തിരൈ നാൾ * — പാരുലകിൽ മറ്റുളളവാഴ്വാർകൾ വന്തുതിത്ത … Read more