ഉപദേശ രത്നമാല – ലളിതമായ വിശദീകരണം

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:

ശ്രീ പിള്ളൈ ലോകാചാര്യർ കൂടെ ശ്രീ മണവാള മാമുനികള്‍ (ശ്രീപെരുംഭൂതൂർ)

വിശദവാക്ശിഖാമണിയായ (തന്റെ വാഗ്വിലാസത്താല്‍ കിരീടത്തിലെ രത്നത്തോട് സദൃശ്യനായ) നമ്മുടെ പൂര്‍വ്വാചാര്യര്‍, ശ്രീ മണവാള മാമുനികള്‍ (വരവരമുനികള്‍) സദയം രചിച്ച് നമുക്ക് നല്കിയ മഹത്തായ ഒരു തമിഴ് പ്രബന്ധമാണ് (ദിവ്യ രചന) ഉപദേശ രത്നമാല. നമ്മുടെ മറ്റൊരു പൂര്‍വ്വാചാര്യനായിരുന്ന ശ്രീ പിള്ളൈ ലോകാചാര്യരുടെ ശ്രീവചനഭൂഷണമെന്ന ഗ്രന്ഥത്തെ സംഗ്രഹിച്ച് വിശദീകരിക്കുന്ന ഒരു മഹത്തായ രചനയാണ് ഇത്. ‘ആചാര്യ അഭിമാനമേ ഉദ്ധാരകം’  (ആചാര്യന് ശിഷ്യനോടുള്ള സ്നേഹമാണ് ശിഷ്യന് ഉജ്ജീവനമാകുന്നത്) എന്നതാണ് ശ്രീവചനഭൂഷണത്തിന്റെ സാരസത്ത. ഒരു ശിഷ്യന്‍ ആചാര്യനെ സമീപിക്കുമ്പോള്‍ ആചാര്യന്‍ അവനില്‍ അദ്ദേഹം ചൊരിയുന്ന ദയയാണ് ശിഷ്യനെ ഉദ്ധരിക്കുന്നത്. ഈ ആചാര്യകൃപയെയാണ് ഏറ്റവും മഹത്തായതും ലളിതമായതുമായ മോക്ഷോപായമെന്ന് നമ്മുടെ പൂര്‍വ്വാചാര്യന്മാര്‍ ഉദ്ഘോഷിച്ചത്. ‘ജീവനം’ എന്നത് ശരീരത്തെ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ “ഉജ്ജീവനം” എന്നത് ആത്മാവിന്റെ യഥാർത്ഥ ക്ഷേമത്തിലേക്കുള്ള ഉയർച്ചയെയാണ് സൂചിപ്പിക്കുന്നത്.. ആത്മസ്വരൂപത്തിന് (സ്വാഭാവികമായി ആത്മാവിന്റെ പ്രകൃതത്തിന്, ഭഗവദ് ദാസ്യമെന്ന അവസ്ഥയ്ക്ക്) യോജിച്ച പരമഫലം പരമപദത്തില്‍ (വൈകുണ്ഠത്തില്‍) എത്തിച്ചേര്‍ന്ന് ഭഗവദ് ഭക്തരുടെ സഹവാസത്തോടെയുള്ള ഭഗവദ് സേവനത്തിനുള്ള അവസരം – ഭഗവദ് പ്രാപ്തി, മാത്രമാണ്. സ്വന്തം ആത്മീയ സ്വഭാവത്തിലേക്ക് മടങ്ങലാണല്ലോ അത്.

ഒരു ഗ്രന്ഥത്തിന്റെ ആന്തരാര്‍ത്ഥങ്ങള്‍ വിശദീകരിക്കുമ്പോള്‍, അതുമായി ബന്ധപ്പെട്ട വിഷയങ്ങളും വിശദീകരിക്കുന്നത് സ്വാഭാവികമാണ്. അതേ പോലെ, മാമുനികള്‍ ഈ കൃതിയില്‍ യഥാക്രമം, 

  1. തന്റെ ആചാര്യന്‍ തിരുവായ്മൊഴിപ്പിള്ളയെ വന്ദിക്കുന്നു, 
  2. ആഴ്വാര്‍മാരുടെ കാലക്രമത്തെയും അവതാരസ്ഥലത്തെയും വിശദമാക്കുന്നു, 
  3. ആഴ്വാര്‍‍മാരുടെ പാതയില്‍ വന്നിട്ടുള്ള ആചാര്യന്മാരെക്കുറിച്ച് ലഘുപരിചയം നല്കുന്നു, 
  4. ആചാര്യന്മാര്‍ക്കിടയില്‍ തന്നെ സവിശേഷപദവിയുള്ള, ജഗദോദ്ധാരകനായ രാമാനുജാചാര്യരുടെ മഹത്വത്തെ വിശദീകരിക്കുന്നു, 
  5. രാമാനുജരുടെ മഹത്വം ലോകം അറിയുന്നതിനായി നമ്മുടെ സമ്പ്രദായത്തെ എമ്പെരുമാനാര്‍ ദര്‍ശനം (രാമാനുജദര്‍ശനം) എന്ന് പേരിട്ട നമ്പെരുമാളുടെ (ശ്രീരംഗത്തെ ഉത്സവമൂര്‍ത്തിയുടെ) മഹത്വത്തെ വിശദീകരിക്കുന്നു, 
  6. നമ്മുടെ സമ്പ്രദായത്തിന്റെ നാരായവേരെന്ന് വിശേഷിപ്പിക്കാവുന്ന തിരുവായ്മൊഴിക്ക് (നമ്മാഴ്വാര്‍ കൃപയാല്‍ അവതരിപ്പിച്ച ദിവ്യരചന) വന്നിട്ടുള്ള വ്യാഖ്യാനങ്ങളെ പട്ടികപ്പെടുത്തിയിരിക്കുന്നു, 
  7. നമ്പിള്ളൈ എന്ന നമ്മുടെ പൂര്‍വ്വാചാര്യന്റെ മഹത്വത്തെ വിശദമാക്കുന്നു, 
  8. വടക്കുതിരുവീഥിപ്പിള്ളയുടെ തിരുമകനായിരുന്ന നമ്മുടെ പൂര്‍വ്വാചാര്യന്‍ പിള്ളൈലോകാചാര്യര്‍, സദയം രചിച്ച ശ്രീവചനഭൂഷണത്തിന്റെ മഹത്വം, അതിന്റെ അന്തരാര്‍ത്ഥങ്ങള്‍‍, ഈ ഗ്രന്ഥത്തെ ജീവിതത്തിൽ അനുസരിച്ച മഹാന്മാരുടെ മഹിമ എന്നിവ വിശദമാക്കുന്നു, 
  9. പ്രബന്ധത്തിന്റെ അവസാനമായി, നാം എല്ലായ്പോഴും നമ്മുടെ പൂര്‍വ്വാചാര്യന്മാരുടെ ജ്ഞാനത്തെയും അവരുടെ അനുഷ്ഠാനങ്ങളെയും സദാ സ്മരിക്കണമെന്നും അപ്രകാരം നമുക്ക് ലോകോദ്ധാരകനായ എമ്പെരുമാനാരുടെ (രാമാനുജാചാര്യരുടെ) ദിവ്യകൃപയ്ക്ക് പാത്രീഭൂതരാകാമെന്നും വെളിപ്പെടുത്തുന്നു.

ഈ പ്രബന്ധത്തിന്റെ അവസാനമായി എറുമ്പിയപ്പാ (മാമുനികളുടെ ഒരു പ്രസിദ്ധ ശിഷ്യന്‍) രചിച്ച ഒരു ശ്ലോകവും മറ്റുഭാഗങ്ങളോട് ചേര്‍ന്ന് വായിക്കപ്പെടുന്ന പതിവുണ്ട്. ഇതില്‍, മാമുനികളുടെ ദിവ്യപാദങ്ങളോട് ബന്ധമുള്ളവര്‍ തീര്‍ച്ചയായും ഭഗവാന്റെ കൃപയ്ക്ക് അർഹരാക്കുമെന്ന് എറുമ്പിയപ്പാ അഭിപ്രായപ്പെടുന്നു.

ഈ മഹത്തായ പ്രബന്ധത്തിന് ലളിതമായ വിശദീകരണം നല്കുന്നതിനുള്ള പരിശ്രമമാണ് ഇവിടെ നടത്തുന്നത്. ഇത് പിള്ളൈ ലോകം ജീയര്‍ അരുളിച്ചെയ്ത വ്യാഖ്യാനത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്.

  • തനിയൻ
  • പാസുരം 1 – 3
  • പാസുരം 4 – 6
  • പാസുരം 7 – 9
  • പാസുരം 10 – 11
  • പാസുരം 12 – 13
  • പാസുരം 14 – 15
  • പാസുരം 16 – 18
  • പാസുരം 19 – 20
  • പാസുരം 21 – 22
  • പാസുരം 23 – 24
  • പാസുരം 25 – 26
  • പാസുരം 27 – 28
  • പാസുരം 29 – 30
  • പാസുരം 31 – 33
  • പാസുരം 34 – 35
  • പാസുരം 36 – 37
  • പാസുരം 38 – 40
  • പാസുരം 41 – 43
  • പാസുരം 44 – 45
  • പാസുരം 46 – 47
  • പാസുരം 48 – 49
  • പാസുരം 50
  • പാസുരം 51 – 52
  • പാസുരം 53 – 54
  • പാസുരം 55 – 56
  • പാസുരം 57 – 59
  • പാസുരം 60 – 61
  • പാസുരം 62 – 63
  • പാസുരം 64 – 65
  • പാസുരം 66
  • പാസുരം 67 – 69
  • പാസുരം 70 – 72
  • പാസുരം 73 – 74

അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ

ഉറവിടം: https://divyaprabandham.koyil.org/index.php/2020/06/upadhesa-raththina-malai-simple/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org