ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:
പാസുരം 12
പന്ത്രണ്ടാം പാസുരം. അടുത്തതായി, ഈ ലോകത്തിലുള്ള എല്ലാവരും അറിയേണ്ടതിനായി, തൈമാസത്തിലെ മകം നക്ഷത്രത്തിൽ അവതരിച്ച തിരുമഴിസൈ ആഴ്വാരുടെ മഹിമയെ എടുത്തുപറയുന്നു.
തൈയില്‍മകമിന്റു താരണിയീര്‍!ഏറ്റം* ഇന്തത്
തൈയില്‍മകത്തുക്കുച് ചാറ്റുകിന്റേന്‍* – തുയ്യമതി
പെറ്റ മഴിചൈപ്പിരാന്‍പിറന്തനാളെന്റു*
നറ്റവര്‍കള്‍ കൊണ്ടാടുംനാള്‍
ഓ ലോകജനങ്ങളേ! തൈമാസത്തിലെ മകം നാൾ വളരെ മഹിമയുള്ളതാണ്. അതിന്റെ മഹിമ എന്താണെന്ന് ഞാൻ പറയാം; കേൾക്കുക. വിശുദ്ധജ്ഞാനം നേടിയ തിരുമഴിസൈപ്പിരാൻ അവതരിച്ച ദിനമായതിനാൽ, മഹാതപസ്വികൾ ഈ ദിനം ആഘോഷിക്കുന്നു.
ജ്ഞാനത്തിന്റെ വിശുദ്ധി എന്തെന്നാൽ, എമ്പെരുമാനാൽ ദോഷരഹിതമായ ജ്ഞാനവും ഭക്തിയും അരുളിക്കിട്ടിയതും, ഇതര ദേവതകളോട് യാതൊരു വിധത്തിലുള്ള താൽപര്യവും ഇല്ലാതിരുന്നതുമാണ്.
തിരുക്കുടന്തൈ ആരാവമുതൻ എമ്പെരുമാനുമായുള്ള പരസ്പര സ്നേഹബന്ധം കാരണത്താൽ, ഇദ്ദേഹത്തെ തിരുമഴിസൈപ്പിരാൻ എന്നും, എമ്പെരുമാനെ ആരാവമുത ആഴ്വാർ എന്നും വിളിക്കുന്നു (സാധാരണയായി “പിരാൻ” എന്ന വിശേഷണം ഭഗവാനെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്).
ശരണാഗതി എന്ന തപസ്സും ആചാര്യനിഷ്ഠ എന്ന തപസ്സും ഉള്ളവരെയാണ് മഹാതപസ്വികൾ എന്ന് പറയുന്നത്. കനികണ്ണൻ, പെരുമ്പുലിയൂർ അടികൾ, എമ്പെരുമാനാർ തുടങ്ങിയവർ അതിന് ഉദാഹരണങ്ങളാണ്.
പാസുരം 13
പതിമൂന്നാം പാസുരം. അടുത്തതായി, ഈ ലോകത്തിലുള്ള എല്ലാവരും അറിയേണ്ടതിനായി, മാസി മാസത്തെ പുണർതം നക്ഷത്രത്തില്‍ അവതരിച്ച കുലശേഖര ആഴ്വാരുടെ മഹിമ വിശദീകരിക്കുന്നു.
മാചിപ്പുനര്‍പൂചം കാണ്‍മിനിന്റുമണ്ണുലകീർ!*
തേചിത്തിവചത്തുക് കേതെന്നില്‍* – പേചുകിന്റേന്‍
കൊല്ലിനകർക്കോന്‍ കുലചേകരന്‍പിറപ്പാൽ*
നല്ലവര്‍കള്‍ കൊണ്ടാടുംനാള്‍
ഓ ലോകജനങ്ങളേ! മാസി മാസത്തിലെ പുണർതം നക്ഷത്രത്തിന്റെ മഹിമ എന്താണെന്ന് ഞാൻ പറയാം; കേള്‍ക്കൂ. ഈ ദിനത്തിലാണ് ചേരദേശത്തെ കൊല്ലിപുരിയുടെ അധിപനായിരുന്ന കുലശേഖരപ്പെരുമാള്‍ അവതരിച്ചത്. അതുകൊണ്ട് സജ്ജനങ്ങള്‍ ഈ ദിനത്തെ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നു.
ശ്രീരാമനോടുള്ള അളവറ്റ ഭക്തി കാരണത്താൽ, ഭക്തിയെപ്രതി ഈ ആഴ്വാരെ കുലശേഖരപ്പെരുമാള്‍ എന്ന് വിളിക്കുന്നു.
ലൗകിക അഭിലാഷങ്ങള്‍ വിട്ടകന്ന, ജ്ഞാന ഭക്തി വൈരാഗ്യങ്ങളിലടിയുറച്ച വൈഷ്ണവ ദര്‍ശനാനുയായികളാണ് സജ്ജനങ്ങള്‍. അവർ പരമസാത്വികരാണ്. മറ്റൊരു വിധം പറഞ്ഞാല്‍, നമ്മുടെ പൂർവാചാര്യന്മാരെപ്പോലെ ആത്മഗുണപൂർണത നേടിയവർ.
അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ
ഉറവിടം: https://divyaprabandham.koyil.org/index.php/2020/06/upadhesa-raththina-malai-12-13-simple/
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org