ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 21 – 22

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:

ഉപദേശ രത്നമാല

<< പാസുരം 19-20

പാസുരം 21

ഇരുപത്തിയൊന്നാം പാസുരം. ആഴ്വാര്‍മാര്‍ പത്ത് പേരാണെന്നും പന്ത്രണ്ട് പേരാണെന്നും പറയപ്പെടുന്നു. എമ്പെരുമാന്‍ വിഷയത്തില്‍ മാത്രം ആഴ്ന്നിരുന്നവരെ മാത്രം പരിഗണിച്ചാല്‍ ആഴ്വാര്‍മാര്‍ പത്ത് പേരാണ്. അവരുടെ അവതാരമാസങ്ങളും തിരുനക്ഷത്രങ്ങളും മാമുനികള്‍ മുമ്പ് അരുളിച്ചെയ്തു കാണിച്ചുകഴിഞ്ഞു. 

ഉറച്ച ആചാര്യാഭിമാനികളായിരുന്ന, ഗുരുഭക്തരായിരുന്ന നിലയിലാണ് ആണ്ടാളെയും മധുരകവിയാഴ്വാരെയും ആഴ്വാര്‍മാരില്‍ ഉള്‍പ്പെടുത്തുന്നതിനെ പന്ത്രണ്ട് ആഴ്വാര്‍മാരെന്ന് പറയുന്നതിനെ മനസ്സിലാക്കേണ്ടുന്നത്. തന്റെ പിതാവായ വിഷ്ണുചിത്തരുടെ ഭഗവാന്‍ എന്ന നിലയിലാണ് ആണ്ടാള്‍ ഭഗവാനെ കണ്ടിരുന്നത്. മധുരകവിയാഴ്വാരാകട്ടെ, നമ്മാഴ്വാരല്ലാതെയൊരു ഈശ്വരനെ താന്‍ അറിയുന്നില്ലെന്നാണ് അഭിപ്രായപ്പെട്ടത്. ഇവര്‍ ഇരുവരെയും കൂടി ചേര്‍ത്താണ് പന്ത്രണ്ട് ആഴ്വാര്‍മാരെന്ന് പറയുന്നത്. 

ഇവരോടൊപ്പം, നമ്മുടെ ആചാര്യപരമ്പരയിലെ പ്രധാന ആചാര്യനായ, “മാറന്‍ അടി പണിന്തു ഉയ്ന്തവർ” എന്നും എമ്പെരുമാനാർ എന്നുമറിയപ്പെടുന്ന യതിരാജരെയും  മാമുനികള്‍ ഇവിടെ ഉള്‍പ്പെടുത്തി അനുഭവിക്കുന്നു. എമ്പെരുമാനാരും “ശ്രീരാമാനുജം” എന്നു നമ്മാഴ്വാരുടെ തിരുവടിയായിട്ടാണ് കൊണ്ടാടപ്പെടുന്നത്.

ഈ മൂന്നുപേര്‍ക്കുമൊരു പ്രത്യേകബന്ധമുണ്ട്. ആണ്ടാള്‍ ഭൂമിപിറാട്ടിയുടെ അവതാരമായും, മധുരകവിയാഴ്വാര്‍ പെരിയ തിരുവടിയുടെ (ഗരുഡന്റെ) അവതാരമായും, എമ്പെരുമാനാര്‍ ആദിശേഷന്റെ അവതാരമായും കൊണ്ടാടപ്പെടുന്നു. 

ഈ മൂന്നുപേരുടെയും അവതാരദിനങ്ങളുടെ മഹിമയെ ലോകജനങ്ങള്‍ക്കു പറഞ്ഞുതരാമെന്ന് മാമുനികള്‍ അരുളിച്ചെയ്യുന്നു.

ആഴ്വാർതിരുമകളാരാണ്ഡാൾ * മതുരകവി 
യാഴ്വാർ എതിരാചരാമിവർകൾ * — വാഴ്വാക 
വന്തുതിത്ത മാതങ്കൾനാൾകൾതമ്മിൻവാചിയൈയും * 
ഇന്തവുലകോർക്  കുറൈപ്പോംയാം. 

പാസുരം 22

ഇരുപത്തിരണ്ടാമത്തെ പാസുരം. ആണ്ടാൾ നാച്ചിയാരുടെ തിരുവവതാരം തനിക്കുവേണ്ടിത്തന്നെയാണെന്ന് മാമുനികൾ അത്യന്തം ആസ്വദിച്ച് അരുളിച്ചെയ്യുന്നു.

ഇന്റോ തിരുവാഡിപ്പൂരം * എമക്കാക 
വന്റോ ഇങ്കാണ്ഡാളവരിത്താൾ * — കുന്റാത 
വാഴ്വാന വൈകുന്തവാൻഭോഗന്ത(ൻ)നൈയികഴ്ന്തു * 
ആഴ്വാർ തിരുമകളാരായ്.

ഇന്നല്ലയോ തിരുവാടിപ്പൂരം? ഈ ദിവസത്തിലല്ലയോ ശ്രീഭൂമിപ്പിരാട്ടി, ശ്രീവൈകുണ്ഠത്തിലെ അതിരില്ലാത്ത ആനന്ദാനുഭവം ഉപേക്ഷിച്ച്, പെരിയാഴ്വാരുടെ തിരുമകളായ ആണ്ടാൾ നാച്ചിയാരായി അവതരിച്ചത്?

ഒരു അമ്മയുടെ കുഞ്ഞ് കിണറ്റിൽ വീണാൽ, കുഞ്ഞിനെ രക്ഷിക്കാനായി അമ്മതന്നെ കിണറ്റിലേക്കു ചാടുന്നതുപോലെ, അടിയന്റെ ഉജ്ജീവനത്തിനുവേണ്ടിത്തന്നെ അവൾ ഇവിടെ വന്ന് അവതരിച്ചു.

ശ്രീവരാഹപ്പെരുമാൾ ഭൂമിപ്പിരാട്ടിയോട്, “എന്നെ വായ്കൊണ്ട് പാടി, മനസ്സുകൊണ്ട് ധ്യാനിച്ച്, ശുദ്ധമായ പുഷ്പങ്ങൾകൊണ്ട് അർച്ചിച്ചാൽ ജീവാത്മാക്കൾക്ക് എന്നെ എളുപ്പത്തിൽ പ്രാപിക്കാം” എന്ന് അരുളിച്ചെയ്തിരുന്നു. അത് നമുക്ക് സ്വയം അനുഷ്ഠിച്ച് കാണിച്ചുതരാനാണ് അവൾ ഈ ഭൂലോകത്തിൽ വന്ന് അവതരിച്ചത്.

എന്തൊരു അത്ഭുതം! എന്തൊരു കാരുണ്യം!

അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ

ഉറവിടം: https://divyaprabandham.koyil.org/index.php/2020/06/upadhesa-raththina-malai-21-22-simple/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org

Leave a Comment