ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:
പാസുരം 31
മുപ്പത്തിയൊന്നാം പാസുരം. തൊണ്ടരടിപ്പൊടിയാഴ്വാരുടെയും കുലശേഖരാഴ്വാരുടെയും അവതാരസ്ഥലങ്ങളെ അരുളിച്ചെയ്യുന്നു.
തൊണ്ടരടിപ്പൊടിയാർ തോന്റിയവൂർ * തൊൽ പുകഴ്ചേർ
മണ്ടങ്കുടിയെൻപർ മണ്ണുലകിൽ * — എൺടിചൈയും
ഏത്തും കുലചേകരനൂരെനവുരൈപ്പർ *
വായ്ത്ത തിരുവഞ്ചിക്കളം.
ഈ ഭൂമിയിൽ, തിരുപ്പുള്ളം ഭൂതങ്കുടി എന്ന ദിവ്യദേശത്തിനടുത്തുള്ള പുരാതനമായ കീർത്തിയോടുകൂടിയ തിരുമണ്ഡങ്കുടിയാണ് തൊണ്ടരടിപ്പൊടിയാഴ്വാരുടെ അവതാരസ്ഥലമെന്ന് വലിയവർ പറയുന്നു. എട്ടു ദിക്കുകളിലുമുള്ളവർ വാഴ്ത്തുന്ന രാജശ്രേഷ്ഠനായ കുലശേഖരാഴ്വാരുടെ അവതാരസ്ഥലം, അദ്ദേഹത്തിന്റെ മഹിമയ്ക്കൊത്ത തിരുവഞ്ചിക്കളം ആണെന്ന് വലിയവർ പറയുന്നു.
പാസുരം 32
മുപ്പത്തിരണ്ടാം പാസുരം. തിരുമഴിസൈയാഴ്വാർ, നമ്മാഴ്വാർ, പെരിയാഴ്വാർ എന്നിവരുടെ അവതാരസ്ഥലങ്ങളെ അരുളിച്ചെയ്യുന്നു.
മന്നു തിരുമഴിചൈ മാടത്തിരുക്കുരുകൂർ *
മിന്നുപുഗഴ്വില്ലിപുത്തൂർ മേതിനിയിൽ * — നന്നെറിയോർ
ഏയ്ന്ത പത്തിചാരർ എഴിൽ മാറൻ പട്ടർപിരാൻ *
വായ്ന്തുതിത്ത ഊർകൾവകൈ.
ഈ ലോകത്തിൽ, ആചാര്യന്റെ കൃപയെ മാത്രം ആശ്രയിച്ചിരിക്കുന്നതാകുന്ന സന്മാർഗത്തിൽ നിലകൊള്ളുന്നവർ വണങ്ങുന്ന ഭക്തിസാരർ എന്ന തിരുമഴിസൈയാഴ്വാർ, സൗന്ദര്യമുള്ള മാറൻ എന്ന നമ്മാഴ്വാർ, ഭട്ടർപിരാൻ എന്ന പെരിയാഴ്വാർ എന്നിവർ അവതരിച്ച സ്ഥലങ്ങൾ യഥാക്രമം, ശ്രീജഗന്നാഥൻ എമ്പെരുമാൻ വസിക്കുന്ന മഹീസാരക്ഷേത്രം എന്നറിയപ്പെടുന്ന തിരുമഴിസൈ, മാടമാളികകളാൽ ചുറ്റപ്പെട്ട ആഴ്വാർതിരുനഗരി എന്നറിയപ്പെടുന്ന തിരുക്കുരുകൂർ, പ്രകാശമാനമായ കീർത്തിയുള്ള ശ്രീവില്ലിപുത്തൂർ എന്നിവയാണ്.
പാസുരം 33
മുപ്പത്തിമൂന്നാം പാസുരം. ആണ്ടാൾ, മധുരകവിയാഴ്വാർ, എതിരാജരായ ശ്രീരാമാനുജർ എന്നിവരുടെ അവതാരസ്ഥലങ്ങളെ അരുളിച്ചെയ്യുന്നു.
ചീരാരും വില്ലിപുത്തൂർ ചെൽവത്തിരുക്കോളൂർ *
ഏരാർ പെരുമ്പൂതൂ എന്നുമിവൈ * — പാരില്‍
മതിയാരുമാണ്ടാൾ മതുരകവിയാഴ്വാർ *
എതിരാചർ തോന്റിയവൂരിങ്കു.
മഹിമ നിറഞ്ഞ ശ്രീവില്ലിപുത്തൂർ, കൈങ്കര്യസമ്പത്ത് നിറഞ്ഞ തിരുക്കോളൂർ, ആദികേശവപ്പെരുമാളിന്റെ നിത്യവാസസ്ഥലമെന്ന മഹിമയുള്ള ശ്രീപെരുമ്പൂതൂർ എന്നിവയാണ് യഥാക്രമം, ഈ ലോകത്തിൽ ജ്ഞാനം നിറഞ്ഞവരായ ശ്രീഭൂമിപ്പിരാട്ടിയുടെ അവതാരമായ ആണ്ടാൾ നാച്ചിയാർ, നമ്മാഴ്വാരെത്തന്നെ ദൈവമായി കരുതിയ മധുരകവിയാഴ്വാർ, എതിരാജരായ ശ്രീരാമാനുജർ എന്നിവരുടെ അവതാരസ്ഥലങ്ങൾ.
അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ
ഉറവിടം: https://divyaprabandham.koyil.org/index.php/2020/06/upadhesa-raththina-malai-31-33-simple/
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org