ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 10 – 11

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:

ഉപദേശ രത്നമാല

<< പാസുരം 7-9

പാസുരം 10

പത്താം പാസുരം. കാര്‍ത്തികയ്ക്ക് ശേഷമുള്ള നക്ഷത്രം രോഹിണിയായതിനാല്‍, മാമുനികള്‍ കാര്‍ത്തിക മാസത്തെ രോഹിണിയില്‍ അവതരിച്ച തിരുപ്പാണാഴ്വാരുടെ മഹത്വം ലോകര്‍ക്ക് വിശദീകരിക്കുന്നു. ഭഗവാന്‍ കണ്ണനായി അവതരിച്ച തിരുനക്ഷത്രമത്രെ രോഹിണി, അതേ പോലെ തന്നെ ആഴ്വാര്‍മാരില്‍ തൊണ്ടരടിപ്പൊടിയാഴ്വാരുടെയും ആചാര്യന്മാരില്‍ തിരുക്കോട്ടിയൂര്‍ നമ്പിയുടെയും ജന്മനക്ഷത്രമാണ് അത്. അതിനാല്‍ ഈ നക്ഷത്രത്തിന് മൂന്ന് തരത്തില്‍ മഹത്വം കൈവന്നു. 

കാര്‍ത്തികൈയുരോഹിണിനാള്‍ കാണ്മിനിന്റുകാചിനീയീര്‍*
വായ്ത്തപുകഴ്പ്പാണര്‍ വന്തുതിപ്പാൽ* –  ആത്തിയര്‍കള്‍
അൻപുടനേതാന്‍ അമലനാതിപിരാന്‍കറ്റടറ്പിന്‍*
നൻകുടനേ കൊണ്ടാടുംനാള്‍

മാലോകരേ, ഇന്നാണ് കാര്‍ത്തികയിലെ രോഹിണി നാള്‍. മഹാത്മാവായ തിരുപ്പാണാഴ്വാര്‍ പിറന്ന നാളായതിനാല്‍ വേദങ്ങളെ വിശ്വസിക്കുന്നവരും ആദരിക്കുന്നവരും‍, തിരുപ്പാണാഴ്വാര്‍ രചിച്ച പത്ത് പാസുരങ്ങളടങ്ങുന്ന അമലനാദിപിരാന്‍ എന്ന പ്രബന്ധത്തില്‍ വേദങ്ങളുടെ സത്ത മനോഹരമായി ഉള്‍ക്കൊള്ളുന്നതായും അവ ഭഗവാനെ അഭിമുഖീകരിക്കുന്നതായും അറിഞ്ഞ്, ഈ ദിവസത്തെ ആചരിക്കുന്നു.

പാസുരം 11

പതിനൊന്നാം പാസുരം. മാർകഴി മാസത്തിൽ അവതരിച്ച, വേദതാത്പര്യം അറിഞ്ഞ തൊണ്ടരടിപ്പൊടിയാഴ്വാരുടെ മഹിമയെ വേദപാരംഗതർ ആഘോഷിക്കുന്നതിനെക്കുറിച്ച് ലോകജനങ്ങൾക്ക് എടുത്തുപറയുന്നു.

ഈ മാസത്തിന്റെ ഒരു പ്രത്യേകത, പന്ത്രണ്ട് മാസങ്ങളിൽ താൻ മാർകഴിയാണെന്ന് കണ്ണൻ എമ്പെരുമാൻ ശ്രീമദ് ഭഗവദ് ഗീതയിൽ പറഞ്ഞിട്ടുള്ളതാണ്. കൂടാതെ, ഈ മാസത്തിൽ തന്നെയാണ് ആണ്ടാൾ നാച്ചിയാർ തിരുപ്പാവൈ അരുളിച്ചെയ്തതും. മാർകഴിയിലെ കേട്ടൈക്കുള്ള മറ്റൊരു മഹിമയും, ജഗദ്ഗുരുവായ എമ്പെരുമാനാരുടെ ആചാര്യനായിരുന്ന പെരിയ നമ്പി അവതരിച്ച തിരുനക്ഷത്രവും ഇതുതന്നെയാണ്.

മന്നിയചീര്‍മാർകഴിയില്‍കേട്ടൈയിന്റു മാനിലത്തീര്‍* 
എനനിതനുക്കേറ്റമെനി ലുരൈക്കേന്‍* –  തുനനുപുകഴ്
മാമറൈയോന്‍ തൊണ്ടരടിപ്പൊടിയാഴ്വാര്‍പിറപ്പാൽ*
നാന്‍മറൈയോര്‍ കൊണ്ടാടുംനാള്‍

ഓ ലോകജനങ്ങളേ! വൈഷ്ണവമാസമെന്ന മഹിമയുള്ള മാർകഴിയിലെ കേട്ട നാളിന് എന്ത് മഹിമയാണുള്ളതെന്ന് ഞാൻ പറയാം; കേൾക്കൂ. വേദത്തിന്റെ സാരാംശം ഭഗവദ് കൈങ്കര്യം തന്നെയെന്നറിഞ്ഞ്, അടിയാർക്കു പോലും ദാസനായി ജീവിച്ച തൊണ്ടരടിപ്പൊടിയാഴ്വാർ അവതരിച്ച ദിനമായതിനാൽ, എമ്പെരുമാനാരെപ്പോലുള്ള വേദപാരംഗതർ ഈ ദിനം ആഘോഷിക്കുന്നു.

അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ

ഉറവിടം: https://divyaprabandham.koyil.org/index.php/2020/06/upadhesa-raththina-malai-10-11-simple/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org