ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 34 – 35

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:

ഉപദേശ രത്നമാല

<< പാസുരം 31 – 33

പാസുരം 34

മുപ്പത്തിനാലാം പാസുരം. ഇതുവരെ ആഴ്വാർമാരുടെ തിരുനക്ഷത്രങ്ങളെയും അവതാരസ്ഥലങ്ങളെയും കുറിച്ച് അരുളിച്ചെയ്ത മാമുനികൾ, മൂന്നാം പാസുരത്തിൽ പറഞ്ഞിട്ടുള്ള “താഴ്വാതുമിൽ കുരവർ താം വാഴി, ഏഴ്പാരും ഉയ്യ അവർകൾ ഉരൈത്തവൈകൾ താം വാഴി” എന്ന ആചാര്യന്മാരുടെ വ്യാഖ്യാനവൈഭവത്തെക്കുറിച്ച് തുടർന്നുവരുന്ന പാസുരങ്ങളിൽ അരുളിച്ചെയ്യാൻ സങ്കൽപ്പിക്കുന്നു.

ആഴ്വാർകളേറ്റം അരുളിച്ചെയലേറ്റം * 
താഴ്വാതുമിന്റി അവൈതാൻവളർത്തോർ * — ഏഴ്പാരു 
മുയ്യ അവർ(കൾ) ചെയ്തവ്യാക്കിയൈകളുളളതെല്ലാം * 
വെയമറിയപ്പ് പകർവോംവായ്ന്തു.

ആഴ്വാർമാരുടെയും അവരുടെ അരുളിച്ചെയലുകളുടെയും തനതായ മഹിമയ്ക്ക് യാതൊരു കുറവും വരാതെ അവയെ വളർത്തിപ്പോന്ന, യാതൊരു താഴ്മയുമില്ലാത്ത ആചാര്യന്മാർ രചിച്ച എല്ലാ വ്യാഖ്യാനങ്ങളെയും ലോകത്തിലുള്ളവർ അറിയത്തക്കവിധം ഇവിടെ യഥോചിതം വിവരിക്കാം.

ആഴ്വാർമാരുടെ സവിശേഷമായ മഹിമ, എമ്പെരുമാൻ യാതൊരു കാരണവും കൂടാതെ അവർക്ക് മയക്കമില്ലാത്ത ജ്ഞാനവും ഭക്തിയും അരുളിച്ചെയ്തു എന്നതാണ്. അവരുടെ അരുളിച്ചെയലുകളുടെ സവിശേഷത, വേദങ്ങളുടെ താത്പര്യത്തെ ലളിതമായി വെളിപ്പെടുത്തിയതും എമ്പെരുമാനെക്കുറിച്ചല്ലാതെ മറ്റു വിഷയങ്ങളൊന്നും പ്രതിപാദിക്കാതിരുന്നതുമാണ്. നമ്മുടെ പൂർവാചാര്യന്മാർ ലൗകികസുഖങ്ങളിൽ താത്പര്യം വയ്ക്കുക, സ്വന്തം പ്രശസ്തിയും ധനവും മഹത്വവും തേടുക തുടങ്ങിയ താഴ്മകളൊന്നുമില്ലാതെ, എപ്പോഴും ഭഗവദ്‌ചിന്തയിലും കൈങ്കര്യത്തിലും അടിയാരുടെ ഉജ്ജീവനത്തിനായി പ്രവർത്തിക്കുന്നതിലും സ്വയം സമർപ്പിച്ചവരായിരുന്നു.

പാസുരം 35

മുപ്പത്തിയഞ്ചാം പാസുരം. ഇതുവരെ വാഴ്ത്തിയ ആഴ്വാർമാരുടെയും അവരുടെ അരുളിച്ചെയലുകളുടെയും മഹിമ അറിയാതെ അവയെ അവമതിക്കുന്നവർ അങ്ങേയറ്റം താഴ്ന്നവരാണെന്ന് മാമുനികൾ സ്വന്തം മനസ്സിനോട് അരുളിച്ചെയ്യുന്നു.

ആഴ്വാർകളൈയും അരുളിച്ചെയൽകളൈയും * 
താഴ്വാ നിനൈപ്പവർകൾതാം * നരകിൽ — വീഴ്വാർകൾ 
എന്റു നിനൈത്തു നെഞ്ചേ! * എപ്പൊഴുതും നീ അവർപാൽ
ചെന്റണുകക്കൂചിത്തിരി.

മനസ്സേ! അത്യുന്നതരായ ആഴ്വാർമാരെയും അവരുടെ മഹത്തായ അരുളിച്ചെയലുകളെയും താഴ്ത്തിക്കാണിക്കുന്നവർ നരകത്തിൽ പതിക്കുമെന്ന് മനസ്സിലാക്കുക. അത്തരക്കാരുടെ അടുത്തുചെല്ലുന്നതും അവരുമായി സഹവസിക്കുന്നതും നമുക്ക് ദോഷകരമാണെന്ന് കരുതി അവരിൽനിന്ന് അകന്നുനിൽക്കുക.

എമ്പെരുമാന് അത്യന്തം പ്രിയപ്പെട്ടവരായ ആഴ്വാർമാർ ഈ ലോകത്തിൽ അവതരിച്ച് എല്ലാവർക്കും ഉജ്ജീവനത്തിനുള്ള മാർഗം കാണിച്ചുതന്നു. അവർ ജനിച്ച കുലത്തിന്റെ പേരിലോ അവരുടെ പ്രബന്ധങ്ങൾ തമിഴ്ഭാഷയിലായതിന്റെ പേരിലോ അവരെ താഴ്ത്തിക്കാണിക്കുന്നവരെ എമ്പെരുമാൻതന്നെ ക്ഷമിക്കാതെ നരകത്തിലേക്ക് തള്ളിവിടും. അങ്ങനെയിരിക്കെ, നിനക്ക് എങ്ങനെ അവരുമായി സഹവസിക്കാൻ കഴിയും? അതിനാൽ അത്തരക്കാരെ കണ്ടാൽ അറപ്പോടെ അവരിൽനിന്ന് അകന്നുപോകുക.

അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ

ഉറവിടം – https://divyaprabandham.koyil.org/index.php/2020/06/upadhesa-raththina-malai-34-35-simple/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org

Leave a Comment