ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 19 – 20

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:

ഉപദേശ രത്നമാല

<< പാസുരം 16-18

പാസുരം 19

പത്തൊമ്പതാം പാസുരം. മാമുനികള്‍ പെരിയാഴ്വാര്‍ സദയം രചിച്ച തിരുപ്പല്ലാണ്ടിന് മറ്റെല്ലാ ആഴ്വാര്‍മാരുടെയും അരുളിച്ചെയലുകള്‍ക്കിടയിലുള്ള മഹിമയെ ഒരു ഉദാഹരണത്തിലൂടെ എടുത്തുപറയുന്നു. 

കോതിലവാമാഴ്വാർകൾ കൂറുകലൈക്കെല്ലാം * 
ആതിതിരുപ്പല്ലാൺ ടാനതുവും * — വേദത്തുക്ക് 
കോമെന്നുമതുപോൽ ഉള്ളതുക്കെല്ലാംചുരുക്കായ് * 
താൻ മങ്കലമാതലാൽ

ആഴ്വാര്‍മാര്‍ക്ക് എമ്പെരുമാനെ മറ്റ് ഉപായങ്ങളിലൂടെ പ്രാപിച്ചുവെന്ന കുറ്റമില്ല; അതുപോലെ, എമ്പെരുമാനെ വേഗത്തില്‍ പ്രാപിക്കണമെന്ന പൂർണമായ ആഗ്രഹക്കുറവും അവർക്കില്ല. അതിനാല്‍ ആഴ്വാര്‍മാരുടെ പ്രബന്ധങ്ങളില്‍ ഭഗവാനെക്കുറിച്ചല്ലാതെ മറ്റൊരു വിഷയവും പ്രതിപാദിക്കപ്പെടുന്നില്ല. ഈ ദിവ്യപ്രബന്ധങ്ങളില്‍, എമ്പെരുമാന്റെ ക്ഷേമം മാത്രമേ ലക്ഷ്യമാക്കുന്ന മംഗളാശാസനത്തെയേപ്രമേയമാക്കിയിരിക്കുന്ന തിരുപ്പല്ലാണ്ട്, വേദത്തിന്റെ താത്പര്യമായി പ്രണവം നിലകൊള്ളുന്നതുപോലെ, ആഴ്വാര്‍മാരുടെ അരുളിച്ചെയലുകളില്‍ പ്രധാനസ്ഥാനത്ത് നിലകൊള്ളുന്നു.

പാസുരം 20

ഇരുപതാം പാസുരം. അദ്ദേഹം പെരിയാഴ്വാരുടെയും അദ്ദേഹത്തിന്റെ പ്രബന്ധമായ തിരുപ്പല്ലാണ്ടിന്റെയും തനതായ മഹിമയെ തുടര്‍ന്നും എടുത്തുപരയുന്നു. 

ഉണ്ടോ തിരുപ്പല്ലാണ്ടുക്കൊപ്പതോർകലൈതാൻ? * 
ഉണ്ടോ പെരിയാഴ്വാർക്കൊപ്പൊരുവർ? * — തണ്ടമിഴ്നൂൽ 
ചെയ്തരുളുമാഴ്വാർകൾതംമി ലവർചെയ്കലൈയിൽ * 
പൈതൽനെഞ്ചേ! നീയുണർന്തുപാർ

ബാലിശമായ മനസ്സേ, എമ്പെരുമാന്റെ നിര്‍ഹേതുകകൃപയാല്‍ ഇണിമയാർന്ന തമിഴിൽ പാസുരങ്ങൾ അരുളിച്ചെയ്ത ആഴ്വാര്‍മാരെയും അവരുടെ പ്രബന്ധങ്ങളെയും നന്നായി ആലോചിച്ചു നോക്കൂ. 

തിരുപ്പല്ലാണ്ടിനൊക്കുന്ന മറ്റൊരു പ്രബന്ധമുണ്ടോ? ഇല്ല. എമ്പെരുമാന് പല്ലാണ്ട് പാടുന്നതുതന്നെയാണ് തിരുപ്പല്ലാണ്ടിന്റെ ലക്ഷ്യം. മറ്റ് ആഴ്വാര്‍മാരുടെ പ്രബന്ധങ്ങളാകട്ടെ എമ്പെരുമാനെ ഉരുകി അനുഭവിക്കുന്നതിലാണ് ലക്ഷ്യമിടുന്നത്. 

പെരിയാഴ്വാര്‍ക്ക് തുല്യനായ മറ്റൊരു ആഴ്വാര്‍ ഉണ്ടോ? ഇല്ല. എമ്പെരുമാന്റെ ദിവ്യമംഗളസ്വരൂപത്തിന് മംഗളാശാസനം ചെയ്തുകൊണ്ടാണ് ഇദ്ദേഹം നിലകൊള്ളുന്നത്. മറ്റാഴ്വാര്‍മാരോ എമ്പെരുമാന്റെ തിരുക്കല്യാണഗുണങ്ങളില്‍ മുഴുകിയിരിക്കുന്നവർ ആണ്.

അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ

ഉറവിടം: https://divyaprabandham.koyil.org/index.php/2020/06/upadhesa-raththina-malai-19-20-simple/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org