ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 4 – 6

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:

ഉപദേശ രത്നമാല

<< തനിയൻ 

പാസുരം 4

നാലാം പാസുരം. ആഴ്വാര്‍മാര്‍ അവതരിച്ച ക്രമത്തെ ഈ പാസുരത്തില്‍ അദ്ദേഹം നല്കുന്നു. 

പൊയ്കൈയാര്‍ഭൂതത്താര്‍ പേയാര്‍* പുകഴ്മഴിചൈ
അയ്യനരുള്‍മാരന്‍ചേരലര്‍കോന്‍* – തുയ്യഭട്ട
നാതനന്‍പര്‍താൾതൂളി നറ്പാണന്‍നറ്കലിയന്‍* 
ഈതിവര്‍ തോറ്റത്  തടൈവാമിങ്കു 

ആഴ്വാര്‍മാരുടെ അവതാരക്രമം ഇപ്രകാരമാണ്: എന്നും നിലനില്‍ക്കുന്ന പെരുമയുള്ളവരായ പൊയ്കൈ ആഴ്വാര്‍, ഭൂതത്താഴ്വാര്‍, പേയാഴ്വാര്‍, തിരുമഴിസൈയാഴ്വാര്‍, തുടര്‍ന്ന്, അനുഗ്രഹസ്വരൂപനായ നമ്മാഴ്വാര്‍, ചേരരാജവംശപതി കുലശേഖരപ്പെരുമാള്‍, പരിശുദ്ധ ഹൃദയമുള്ള പെരിയാഴ്വാര്‍, മംഗളസ്വരൂപികളായ തൊണ്ടരടിപ്പൊടിയാഴ്വാര്‍, തിരുപ്പാണാഴ്വാര്‍, തിരുമങ്കൈയാഴ്വാര്‍ ഇങ്ങനെ.

പാസുരം 5

അഞ്ചാം പാസുരം. തുടര്‍ന്ന് ആചാര്യന്‍ ആഴ്വാര്‍മാരുടെ അവതാര മാസങ്ങളെയും തിരുനക്ഷത്രങ്ങളെയും സദയം ക്രമപ്പെടുത്തുന്നു. 

അന്തമിഴാൽനര്‍കലൈകള്‍‌ ആയ്ന്തുരൈത്തവാഴ്വാർകള്‍*
ഇന്തവുലകിലിരുള്‍നീങ്ക* – വന്തുതിത്ത
മാതങ്കള്‍നാള്‍കള്‍തമ്മൈ മണ്ണുലകോര്‍താമറിയ* 
ഇതെന്റുചൊല്ലുവോം യാം.

ഈ ലോകത്തിലെ അജ്ഞാനരൂപമായ ഇരുട്ട് നീങ്ങേണ്ടതിനായി ആഴ്വാര്‍മാര്‍ വേദങ്ങളുടെ(വിശുദ്ധ ഗ്രന്ഥങ്ങളുടെ) അന്തരാര്‍ത്ഥങ്ങളെ വിശകലനം ചെയ്ത് അവയുടെ മഹത്തായ അര്‍ത്ഥങ്ങൾ വിശദീകരിച്ച് നല്കിയല്ലോ. നാം ലോകോപകാരത്തിനായി ആ ആഴ്വാര്മാരുടെ അവതാര മാസങ്ങളും ദിവസങ്ങളും അറിയിക്കാം.

പാസുരം 6

ആറാം പാസുരം. മുതലാഴ്വാര്‍മാര്‍(ആദ്യ ആഴ്വാര്‍മാര്‍)എന്ന് പ്രസിദ്ധരായ ആദ്യ മൂന്ന് ആഴ്വാര്‍മാരുടെ മഹത്വത്തെ വിശദീകരിക്കുന്നു. 

ഐപ്പചിയിലോണം അവിട്ടംസതയമിവൈ*
ഒപ്പിലവാനാള്‍ക ളുലകത്തീര്‍* – എപ്പുവിയും
പേചുപുകഴ്പ് പൊയ്കൈയാര്‍ഭൂതത്താര്‍പേയാഴ്വാര്‍* 
തേചുടനേ തോന്റുചിറപ്പാൽ 

ഓ ലോകത്തുള്ളവരേ! ഐപ്പശിയിലെ തിരുവോണം, അവിട്ടം, ചതയം ദിവസങ്ങള്‍ ഒപ്പമില്ലാത്തവയാണ്. ഏവരാലും കൊണ്ടാടപ്പെടുന്ന ആദ്യ മൂന്ന് ആഴ്വാര്‍മാരായ പൊയ്കൈയാഴ്വാര്‍, ഭൂതത്താഴ്വാര്‍, പേയാഴ്വാര്‍ തേജസ്സോടെ അവതരിച്ച ദിനങ്ങളായതുകൊണ്ടാണ്. 

അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ

ഉറവിടം: https://divyaprabandham.koyil.org/index.php/2020/06/upadhesa-raththina-malai-4-6-simple/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org