ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – തനിയൻ 

ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:

ഉപദേശ രത്നമാല

മുന്നന്തിരുവായ്മൊഴിപ്പിള്ളൈ താമുപദേശിത്ത* നേര്‍
തന്നില്‍പടിയൈത് തണവാദചൊല്‍മണവാളമുനി* 
തന്നൻപുടന്‍ചെയ് ഉപദേശരത്തിനമാലൈതന്നൈ*
തന്‍നെഞ്ചുതന്നില്‍തരിപ്പവര്‍താൾകള്‍ ചരണ്‍നമക്കേ

ഈ ധ്യാനശ്ലോകം പ്രബന്ധത്തിന്റെ ഉള്ളടക്കത്തിലേക്ക് ഒരു മനോഹരമായ ഉള്‍ക്കാഴ്ച നല്കന്നു, ഇത് കോയില്‍ കന്താടൈ അണ്ണന്‍ എന്ന മാമുനികളുടെ ഒരു ശിഷ്യന്‍ രചിച്ചരുളിയതാണ്. തിരുവായ്മൊഴിപ്പിള്ളയില്‍ നിന്നും സമ്പ്രദായരഹസ്യങ്ങള്‍ ഗ്രഹിച്ച്, അതിന്‍പ്രകാരം ജീവിച്ചവര്‍ക്ക് ഒരു ഉദാഹരണമാണ് മാമുനികള്‍. അപ്രകാരമുള്ള മാമുനികള്‍ ഈ പ്രബന്ധത്തിലൂടെ ലളിതമായ വിധത്തില്‍ ഈ ഉപദേശങ്ങള്‍ അവതരിപ്പിക്കുന്നു. ഇപ്രകാരമുള്ള ഉപദേശങ്ങളെ ഹൃദയത്തില്‍ ധരിച്ച് നിത്യാനുസന്ധാനം ചെയ്യുന്നവരുടെ ദിവ്യപാദങ്ങളാണ് നമുക്ക് അഭയം എന്ന് സാരം.

അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ

ഉറവിടം: https://divyaprabandham.koyil.org/index.php/2020/06/upadhesa-raththina-malai-thaniyan-simple/

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org