വാനമാമല ജീയർ പ്രപത്തി

ശ്രീ: ശ്രീമതേ ശഠകോപായ നമ: | ശ്രീമതേ രാമാനുജായ നമ: || ശ്രീമദ് വരവരമുനയേ നമ: | ശ്രീ വാനാചല മഹാമുനയേ നമ: ||

അഷ്ടദിഗ്ഗജങ്ങളെന്ന ശ്രീ വാനമാമല ജീയർ സ്വാമിയുടെ ശിഷ്യന്മാരിൽ ഒരാളായ ശ്രീ ദൊഡ്ഡയ്യങാർ അപ്പ എന്നും മഹാചാര്യൻ അരുളിയതു

സദ്യ: പ്രബുദ്ധസരസീരുഹതുല്യശോഭൗ
സമ്പശ്യതാം നയനയോർമുദമാദദാനൗ|
സംസാരസാഗരസമുത്തരണപ്രവീണൗ
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 1

അപ്പോൾത്തന്നേ അലർന്ന ചെന്താമര പോൽ അഴകുള്ളവയും, കാഴ്ച്ചക്കാരുടെ കണ്ണുകളെ ആനന്ദിക്കുന്നവയും, സംസാര സാഗരത്തെ ചാടിക്കുരുക്കെ കടത്തുവിക്കാൻ കഴിവുള്ളവയുമായ വാനമാമല ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

കാന്തോപയന്ത്രുമുനിവര്യദയാത്തഭൂമ്ന:
കാമാദിനിഗ്രഹകരസ്യ ഗുണാംബുരാശേ:|
വാനാദ്രിലക്ഷ്മണമുനേർനതലോകകല്പ-
വ്രുക്ഷായമാണചരണൗ ശരണം പ്രപദ്യേ|| 2

മണവാള മാമുനികളുടെ  കരുണയാല് മഹത്വം നേടിയവരും, കാമം മുദലായ ദോഷങ്ങളെ നശിക്കാൻ കഴിവുള്ളവരും, നല്ല ഗുണങ്ങളുടെ കടലുവായ വാനമാമല രാമാനുജ ജീയർ സ്വാമികളുടെ,ശരണാഗതർക്കു കല്പവൃക്ഷമായ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

ദാരാത്മജാദിജനിതം സുഖമൈഹികം യ:
കാരാഗ്രുഹപ്രഭവദു:ഖസമം വിചാര്യ|
സൗമ്യോപയന്ത്രുമുനിപാദയുഗം ശ്രിതസ്തദ്-
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 3

ഭാര്യ മറ്റും മക്കളാല് ഉണ്ടാകുന്ന സുഖത്തെയൊഴിച്ച വേദനയിന് തുല്യമായി ഓർത്തു, അഴകിയ മണവാള മാമുനികളുടെ ത്രുപ്പാദങ്ങളെ ആശ്രയിച്ച, വാനമാമല ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

ആദൗ ഹനൂമതി വിരക്തിലതാ പ്രസൂതാ
പശ്ചാദ് ഗുരുപ്രവരമേത്യ വിവ്രുദ്ധിമാപ്താ|
ശാഖാസഹസ്രരുചിരാ യമുപേത്യ താദ്രുഗ്
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 4

വിരക്തിയെന്ന വള്ളി ആദ്യം ഹനൂമനിടത്ത് ഉൽപ്പത്തിയായി. പിന്നീടു ആചാര്യ ശ്രേഷ്ഠരായ വാനമാമല ജിയ്യരെ ചേർന്ന് വിളഞ്ഞു തഴച്ചു ആയിരം കിളകൾ കിളയ്ച്ചു ഭംഗിയായി തിളങ്ങുന്നു.ആ വാനമാമല ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

വാനാചലസ്യ വരമണ്ടപഗോപുരാദി-
കൈങ്കര്യമാരചിതവാൻ ഫണിനാഥവദ്യ:|
പ്രീത്യൈ വരം വരവരസ്യ യതീശിതുസ്തദ്-
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 5

യതിശ്രേഷ്ഠരായ മണവാള മാമുനികളുടെ ഇഷ്ടം പോലേ വാനമാമല ദിവ്യ ക്ഷേത്രത്തിന് വര മണ്ടപ ഗോപുരാദികളെ ആദിശേഷനെപ്പോലേ ഭംഗിയായി നിർമ്മാണിച്ച വാനമാമല ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

ഭാഷാന്തരേണ പരിണാമവദാഗമാനാം
യ: ശ്രീശഠാരിവചസാം ശ്രവണാമ്രുതാനാം|
അർഥാൻ ഉപാദിശതുതാരതര: സതാം തദ്-
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 6

ചെവികുളിർക്കും അമ്രുതവായി,വേദത്തുടെ അർത്ഥത്തെ തമിഴില് വെളിയിട്ട ശഠകോപരുടെ തിരുവായ്മൊഴിയെ, ഉദാരമായി സജ്ജനങൾക്കു ഉപദേശിച്ച വാനമാമല ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

യന്നാമകീർതനമനുക്ഷണമാഹൂരാര്യാ:
സംസാരഭോഗിവിഷയനിർഹരണായ മന്ത്രം|
പുംസാം പറേണ പുരുഷേണ ച സാമ്യദം തദ്-
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 7

ആരുടെ ത്രുനാമ സംകീർത്തനം, സംസാരമെന്ന പാമ്പിൻടെ വിഷത്തെ മുരിക്കുന്ന മന്ത്രമോ,ജീവാത്മരെ പരമപുരുഷനായ എംബെരുമാനിടത്തു സമീപിക്കവും സഹായിക്കുവോ,ആ വാനമാമല ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

പുംസാം പുരാതനഭവാർജിതപാപരാശി:
സ്മ്രുത്യാ യയോ: സക്രുദപി പ്രളയം പ്രയാതി|
സദ്‌വന്ദിതൗ പരമപാവനതൈകവേഷൗ
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 8

സ്മരിച്ചമാത്രം ജീവാത്മരുടെ അനാദികാല സംസാരത്താലുണ്ടായ പാവക്കൂന്നെ നശിപ്പിക്കുന്നവയും, സാധുക്കൾ വണങുന്നവയും, സാക്ഷാൽ പരമ പരിശുദ്ധ സ്വരുപവുമായ വാനമാമല ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

യത്തീർഥവാരി കലികാലസമീരണോത്ഥ-
താപത്രയാഗ്നിശമനം വിമലം ജനാനാം|
യദ്രേണുരാന്തരരാജ:പ്രശമായ ചൈതദ്-
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 9

വാനമാമല ജീയർ സ്വാമിയുടെ ആ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു. ആ തൃപ്പാദ തീർത്ഥം കലി കാലമെന്ന വായു കിളപ്പിയ മൂന്നു താപത്തീനാക്കുകളെ (ആധ്യാത്മികം, ആധിഭൗതികം, ആധിദൈവികം എന്ന മൂന്നിനം ദു:ഖങ്ങള്‍) കെടുക്കും. ആ തൃപ്പാദ ധൂളി മന മാലിന്യങ്ങളെ പോക്കും.

വാധൂലവംശതിലകോ വരദാര്യവര്യോ
വാത്സല്യസിന്ധുരഖിലാത്മഗുണോപപന്ന:|
നിക്ഷിപ്തവാൻ നിജഭരം സകലം യയോസ്തദ്-
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 10

വാധൂല കുല തിലകരായി, വരദാര്യൻ എന്ന ത്രുനാമം ചാർത്തി, വാത്സല്യം തുടങ്ങിയ ഗുണങ്ങളുടെ കടലായ, എല്ലാ ആത്മഗുണങ്ങളും കൂടിയുള്ള അപ്പാച്ചിയാരണ്ണാ, ഏതു ത്രുപ്പാദങ്ങളില് തന്നെ രക്ഷിക്കുന്ന ഭാരത്തെ സമർപ്പിച്ചുവോ, ആ വാനമാമല ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

സട്വൃത്തസംഭവഭുവാ ശമദാന്തിസീമ്നാ
സദ്വന്ദിതേന നിഗമാഞ്ചലസാരഭൂമ്നാ|
സമ്പൂജിതൗ സമരപുങ്ങവദേശികേന
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 11

സദാചാരത്തിനു ജന്മസ്ഥലവായി,ശമ ദാന്തി തുടങ്ങിയ നല്ല ഗുണങ്ങൾക്കു സീമയായി, സജ്ജനങ്ങൾ വന്ദിക്കുന്നവരായി,വേദാന്തസാര ജ്ഞാനിയുമായ മഹനീയരായ സമര പുങ്ങവ ദേശികർ എന്ന പോരേറ്റ്രു നായനാര് നന്നായി പുജിച്ച, വാനമാമല ജീയർ സ്വാമിയുടെ ആ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

വൈരാഗ്യം യദി വായുസന്തനുസുതാധിക്ഷേപദക്ഷം, പുരാ
ഭക്തിശ്ചേച്ഛഠവൈരിമുഖ്യപദവിബദ്ധാനുസാരാ, പരം|
ജ്ഞാനം യദ്യപി നാഥയാമുനയതിപ്രൗഢാദിശൈലീയുതം
തസ്മാദ് വാനമഹാദ്രിലക്ഷ്മണമുനേ: കോ വാ ജഗത്യാം സമ:|| 12

വായുപുത്ര ഹനുമൻ മറ്റും സന്തനു പുത്രൻ ഭീഷ്മരെക്കാൾ വൈരാഗ്യത്തോടെ വാനമാമല ജീയർ സ്വാമി ശഠകോപർ തുടങ്ങിയ ഒരാണ്വഴി ഗുരുപരമ്പരയെ ഭക്തിയോടനുശരിച്ചു. യതിശ്രേഷ്ഠർകളായ നാഥമുനി യാമുന മുനികൾക്കു സമവായ ജ്ഞാനിയുമാണു. വാനമാമല ജീയർ സ്വാമിയെപ്പോലേ ഈ ലോകത്തില് വേറൊർത്തരുണ്ടോ? ഇല്ലെന്നത്രെ.

കൈങ്കര്യം യദി വാനശൈലകമലകാന്തസ്യ ശേഷക്രമാത്
പ്രീതിശ്ചേത് കുലശേകരസ്യ ഭജനേ തദ്ഭക്തപൂജാവിദൗ|
അച്ചായാങ്ഘ്രിസരോരുഹാർചനവിധൗ യദ്യുജ്ജ്വലാ: പ്രക്രിയാ:
താസ്താ മഞ്ജുകവേർഗുണൈകസദനം വാനാദ്രിയോഗീശ്വര:|| 13

ആദിശേഷനെപ്പോലെ വാനമാമല ദൈവനായക പെരുമാളിനു കൈങ്കര്യപരനായും,കുലശേഖര ആഴ്വാരെപ്പോലെ ആ എംബെരുമാൻടെ അടിയരെ പൂജിക്കുന്ന പ്രിയങ്കരനായും, മധുരകവി ആഴ്വാരെപ്പോലേ സ്വാചാര്യൻടെ ത്രുപ്പാദങ്ങളെ അര്ച്ചിക്കുന്ന മഹനീയരായും, നല്ല ഗുണങ്ങളുടെ ഒരേയൊരു പാർപ്പിടമായും വാനമാമല രാമാനുജ ജീയർ സ്വാമി എഴുന്നരുളി തിളങ്ങുകയാണ്.

ശിഷ്യാചര്യാതനുദ്വയീം നിരഭജത്പ്രായേണ ലക്ഷ്മീപതി:
ഹ്യേകോ അഭൂന്നര സംജ്ഞകസ്തദപരോ നാരായണാഖ്യ: പുരാ|
ആദ്യ ത്വേകതര: ക്രുപാമ്രുതനിധി: സൗമ്യോപയന്താ മുനി:
തച്ഛിഷ്യാഗ്രതരോ അപരോ വിജയതേ രാമാനുജാഖ്യോ മുനി:|| 14

പണ്ടൊരിക്കല് ശ്രിയ:പതിയാനവൻ താൻത്തന്നെ ആചാര്യനായും, ശിഷ്യനായും രണ്ടു ത്രുമേനികളായി അവതരിച്ചു. അതില് ആചര്യനായതു നാരായണൻ.ശിഷ്യനാണൂ നരൻ. ഇപ്പോൾ ആ രണ്ടു പേരിൽ ഒരുവര് കാരുണ്യസിന്ധുവായ ആചാര്യർ മണവാള മാമുനികളായും,മറ്റ്രൊരുവർ അവർടെ പ്രദാന ശിഷ്യരായ വാനമാമല രാമാനുജ ജീയർ സ്വാമിയായും അവതരിച്ചു തിളങ്ങുന്നു.

മലയാള ഭാഷയിൽ തർജ്ജമ ചെയ്ത അടിയൻ സൗരിരാജൻ രാമാനുജ ദാസൻ.

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

Leave a Comment