വാനമാമല ജീയർ മംഗളാശാസനം

ശ്രീ: ശ്രീമതേ ശഠകോപായ നമ: | ശ്രീമതേ രാമാനുജായ നമ: || ശ്രീമദ് വരവരമുനയേ നമ: | ശ്രീ വാനാചല മഹാമുനയേ നമ: ||

 
രമ്യോപയന്ത്രുമുനിവര്യദയാനിവാസം
രാമാനുജം യതിപതിം കരുണാമ്രുതാബ്ധിം|
വന്ദേ മനോജ്ഞവരദാഹ്വയമാത്മവന്തം
ആജന്മസിദ്ധപരിപൂതചരിത്രബോധം|| 1

അഴകിയ മണവാള മാമുനികളുടെ കാരുണ്യത്തിന് പാർപ്പിടവും, കരുണാമൃതക്കടലും, തൂയ മനസ്സുള്ളവരും, പരിശുദ്ധവായ ചരിത്രങ്കൊണ്ട ജ്ഞാനവാനും, അഴകിയ വരദർ എന്ന ത്രുനാമം കൊണ്ടവരുവായ വാനമാമല രാമാനുജ ജീയർ സ്വാമിയെ വന്ദിക്കുന്നു.

 
രമ്യോപയന്ത്രുമുനിവര്യദയാനുഭാവ
സംസിദ്ധഗുണഗണൗഗമഹാർണവായ|
രാമാനുജായ മുനയേ യമിനാം വരായ
നാഥായ മാമകകുലസ്യ നമോസ്തു നിത്യം|| 2

അഴകിയ മണവാള മാമുനികളുടെ കരുണയാല് കിട്ടിയ നല്ല ഗുണങ്ങളുടെ കൂട്ടത്തിന് കടലും, മുനികളുടെ തലവരും, ജ്ഞങ്ങളുടെ  കുല നാഥരുവായ രാമാനുജ ജീയർ സ്വാമി അങ്ങേയ്ക്ക് എപ്പോഴും നമസ്കാരം.

 
ശ്രീരമ്യജാമാത്രുമുനീന്ദ്രപാദകംജാതഭ്രുംഗം കരുണാന്തരംഗം|
രാമാനുജം നൌമി മുനിം മദീയഹ്രുച്ചന്ദ്രകാന്തോപലപൂർണചന്ദ്രം|| 3

അഴകിയ മണവാള മാമുനികളുടെ തൃപ്പാദകമലങ്ങളില് വണ്ട് പോലേയുള്ളവരും, കരുണ നിരഞ്ഞ മനസ്സുള്ളവരും, അടിയൻടെ ചന്ദ്രകാന്തക്കല്ല് പോന്ന മനസ്സിന് മുഴു മതി പോലായവരുമായ രാമാനുജ ജീയർ സ്വാമിയെ ജ്ഞാൻ നമസ്കരിക്കുന്നു.

 
വന്ദേ വാത്സല്യസൗശീല്യജ്ഞാനാദിഗുണസാഗരം|
രാമാനുജമുനിം രമ്യജാമാത്രുമുനിജീവിതം|| 4


വാത്സല്യം,ശീലം,ജ്ഞാനം മുതലായ ഗുണങ്ങളുടെ  കടലായും അഴകിയ മണവാള മാമുനികളെ തനിക്കു പ്രാണനായും കൊണ്ടിരിക്കുന്ന വാനമാമല രാമാനുജ ജീയർ സ്വാമിയെ വന്ദിക്കുന്നു.

 
വന്ദേ വാനമഹാശൈലരാമാനുജമഹാമുനിം|
യദനാദരസവ്രീഡം അന്തരാലാശ്രമദ്വയം|| 5

ആര് ഉപേക്ഷിച്ചതാല് ബ്രഹ്മചര്യ സന്യാസ ആശ്രമങ്ങൾ സലജ്ജമായോ ആ രാമാനുജ ജീയർ സ്വാമിയെ വന്ദിക്കുന്നു.

(വാനാമാമല രാമാനുജ ജീയർ ആദ്യം ബ്രഹ്മചാരിയായിരുന്നു പിന്നിട് കല്യാണം കഴിക്കത്തെ നേരെ സന്യാസി ആയതാല്, കല്യാണങ്കഴിച്ചു പിന്നെ സന്യാസിയാകുമ്പോഴ് ഇടയില് സംഭവിക്കുന്ന രണ്ടു ആശ്രമങ്ങളായ ഗ്രുഹസ്ത്ഥ മറ്റും വാനപ്രസ്ത്ഥ ആശ്രമങ്ങളു നാണങ്ങുണുങ്ങി എന്നത്രെ).

 
രമ്യജാമാത്രുയോഗീന്ദ്രപ്രസാദപ്രഥമാസ്പദം|
രാമാനുജമുനിം വന്ദേ കാമാദിദുരിതാപഹം|| 6

അഴകിയ മണവാള മാമുനികളുടെ അരുളിന് ആദ്യ ലാക്കായവരും കാമം തുടങ്ങിയ ദോഷങ്ങളെ കളയുന്നവരുവായ രാമാനുജ ജീയർ സ്വാമിയെ വന്ദിക്കുന്നു.

 
രാമാനുജമുനിം വന്ദേ രമണീയഗുണാകരം|
രാഗദ്വേഷവിനിർമുക്തം രാജീവദളലോചനം|| 7

നല്ല ഗുണങ്ങൾക്കു പാർപ്പിടവും,വിരുപ്പോ വെറുപ്പോ ഇല്ലാത്തവരും, താമര ഇതഴെപ്പോലേയുള്ള കണ്ണൂള്ളവരുമായ രാമാനുജ ജീയർ സ്വാമിയെ വന്ദിക്കുന്നു.

 
ഉത്പത്തിം പവനാത്മജേ അലഭത യാ വൈരാഗ്യസമ്പത്പുരാ
ശാന്തേ ശാന്തനവേ നിരന്തരമാഗാദ് വൃദ്ധിം സമൃദ്ധാം തത:|
സേയം സമ്പ്രതി യം സമേത്യ ഭുവനേ വിദ്യോതതേ നൈകധാ
തം രാമാനുജയോഗിനം ഗുരുവരം പശ്യേമ ശശ്വദ് വയം|| 8

വൈരാഗ്യമെന്ന സ്വത്ത് വായു കുമാരനിടത്തിലു ജനിച്ചു പിന്നെ ശന്തനു പുത്രനായ ഭീഷ്മരിടത്തിൽ നന്നായി വർത്തിച്ചു. അത് ഇപ്പോഴ് ഈ ലോകത്ത് രാമാനുജ ജീയർ സ്വാമിയെ ചേർന്നു പല വിധത്തിലും പ്രകാശിക്കുന്നു. ആ ജീയർ സ്വാമിയെ നമ്മുടെ കണ്ണുകൾ കൊണ്ടു എപ്പോഴും കണ്ടു കളിക്കാം.

 
വ്യാഖ്യാ യസ്യ വിദഗ്ധസൂരിപരിഷച്ചിത്താപഹാരക്ഷമാ
യദ്ദൈനന്ദിനസത്ക്രിയാ യതിവരാദ്യാചാരസൻമാതൃകാ:|
തം രാമാനുജയോഗിവര്യമമലം ജ്ഞാനാദിപൂർണാശ്രയം
വന്ദേ സൗമ്യവരേശയോഗിചരണദ്വന്ദ്വാരവിന്ദാശ്രയം|| 9

ആരുടെ വ്യാഖ്യാനം വിദ്വാന്മാരെ ആകർഷിക്കുനനുവോ, ആർ നിത്യം അനുഷ്ടിക്കുന്ന സത് ക്രിയകൾ യതിവരന്മാർക്കു സന്മാത്രുകയ്യാണോ, കുറ്റ്രമില്ലാത്തവരും, ജ്ഞാനവാനും, അഴകിയ മണവാള മാമുനികളുടെ ത്രുപ്പാദ കമലങ്ങളെ ആശ്രയിച്ചവരുമായ ആ വാനമാമല ജീയർ സ്വാമിയെ വന്ദിക്കുന്നു.

 
യദ്ഗോഷ്ഠീസവിദസ്ഥിതാ: ശകുനാസ്ഥത്വം പരം ശാശ്വതം
ജ്യോതിർവേദരഹസ്യസാരപഠിതം നാരായണ: ശ്രീപതി:|
കിഞ്ചാന്യേ ചതുരാനനാദിവിബുധാസ്തച്ചേഷഭൂതാ ഇതി
വ്യാകുർവന്തി പരസ്പരം യതിവരം രാമാനുജം തം ഭജേ|| 10

ആരുടെ ഘോഷ്ഠീയിനു അടുത്തുള്ള പക്ഷികൾ പോലും, “വേദാന്ത രഹസ്യ സാരവായി പഠിക്കപ്പെടുനനൻ, പരം, ശാശ്വതം മറ്റും ജ്യോതി, ശ്രിയ:പതിയായ നാരായണൻ തന്നെയാണു” എന്നും, “ബ്രഹ്മാവ് തുടങ്ങിയ മറ്റേ ദേവമ്മാരൊക്കേ നാരായണൻടെ ശേഷ ഭൂതരാണ്” എന്നും, പരസ്പരം പ്രവചിക്കുന്നോ ആ വാനമാമല രാമാനുജ ജീയർ സ്വാമിയെ ഭജിക്കുന്നു.

 
യത്കാരുണ്യസുധാതരംഗവിലസന്നേത്രാഞ്ചലപ്രക്ഷിതാ:
യേ കേചിത് ഇമേ അർത്ഥപഞ്ചകവിദാം മുഖ്യാസ്തു സങ്ഖ്യാവതാം|
ശ്രീമദ്വ്യോമമഹാചലസ്യ മഹിതൈ: കൈങ്കര്യജാതൈർധ്രുവൈ:
ഭൂയാനാശ്രിതകല്പകോ വിജയതേ രാമാനുജോയം മുനി:|| 11

കരുണാമൃത അലകൾ കളിക്കുന്ന എവർടെ കടക്കണ്ണ് പാർവയിനു ലാക്കായോര് അർത്ഥ പഞ്ചക ജ്ഞാനികളുടെ  പ്രദാനിയാകുവോ,ആ രാമാനുജ ജീയർ സ്വാമി, ശിഷ്യമ്മാർക്കു കല്പകവൃക്ഷമായും, ശ്രീവാനമാമല ക്ഷേത്രത്തിനു പല മഹത്തായ കൈങ്കര്യങ്ങളെ ചെയ്തുകൊണ്ടും തിളങ്ങുകയാണ്.

 
അസ്തിസ്നായുവസാ അസ്രമാംസനിചിതേ അനിത്യേ വികരാസ്പദേ
ദേഹേ അസ്മിന്നനഹമ്യഹമ്മതികരേ ശബ്ദാദിസേവാപരേ|
ശ്രീമദ്വൈഷ്ണവമത്പരാര്യവിമുഖേ മയ്യപ്യകാർഷീദ്ദയാം
യസ്തം വ്യോമമഹാഗിരേ: പരിപണം രാമാനുജം തം ഭജേ|| 12

എല്ല്, നരമ്പ്, കൊഴുപ്പ്,ചോര,വസ എന്നിവകൾ കൂടിയതും,വികാരമുള്ളതും, അനിത്യവുമായ, ജ്ഞാനല്ലാത്ത ഈ ദേഹത്തെ, ജ്ഞാൻ എന്ന് കരുതുന്നവനും, ശബ്ദം മുതലായ ഇന്ദ്രിയ വിഷയങ്ങളില് അകപ്പെട്ടുപോയവനും, തന്നെ നോക്കിത്തന്നെ വരുന്ന ശ്രീവൈഷ്ണവരെയും നോക്കാതിരിക്കുന്നവനുവായ അടിയനമാർക്കും എവര് അരുളിയോ, വാനമാമല ക്ഷേത്രത്തു നിദിയായ ആ രാമാനുജ ജീയർ സ്വാമിയെ ഭജിക്കുന്നു.

 
വിദ്യാകേലിഗ്രുഹം വിരക്തിലതികാവിശ്രാന്തികല്പദൃമം
പ്രോന്മീലദ്ഗുണദിവ്യരത്നപടലീനിക്ഷേപമംജൂഷികാം|
ശ്രീമല്ലക്ഷ്മണയോഗിവര്യപദവീരക്ഷൈകദീക്ഷാഗുരും
ശ്രീമദ്വ്യോമമഹാചലേ ച നിരതം രാമാനുജാര്യം ശ്രയേ|| 13

വിദ്യയുടെ കളിസ്ത്ഥലവായും, വൈരാഗ്യം എന്ന വള്ളി വിശ്രമിക്കുന്ന കല്പവ്രുക്ഷവായും, ഉയര്ന്ന കാന്തിയുള്ള ഗുണങ്ങളെന്ന രത്നങ്ങളെ സൂക്ഷിക്കുന്ന പെട്ടിയായും, എംബെരുമാനാർ നിയമിച്ച ആചാര്യ പീഠത്തെ നിർവഹിക്കുന്നതില് ഉരപ്പുള്ളവരും,വാനമാമല എംബെരുമാനിടത്തില് എപ്പോഴും ഈടുപെടുന്നവരുമായ രാമാനുജ ജീയർ സ്വാമിയെ ആശ്രയിക്കുന്നു.

 
കാന്തോപയന്ത്രുമുനിവര്യദയാനിവാസം
വൈരാഗ്യമുഖ്യമഹനീയഗുണാംബുരാശിം|
ശ്രീദേവനായകപദപ്രണയപ്രവീണം
രാമാനുജം യതിപതിം പ്രണമാമി നിത്യം|| 14

അഴകിയ മണവാള മാമുനികളുടെ കനിവിന് വസതിയും, വൈരാഗ്യം തുടങ്ങിയ നല്ല ഗുണങളുടെ  കടലും, ശ്രീ ദൈവനായക പെരുമാളുടെ ത്രുപ്പാദങ്ങളെ തികച്ചും സ്നേഹിക്കുന്നവരുമായ രാമാനുജ ജീയർ സ്വാമിക്ക് എപ്പോഴും പ്രണതി.

മലയാള ഭാഷയിൽ തർജ്ജമ ചെയ്ത അടിയൻ സൗരിരാജൻ രാമാനുജ ദാസൻ.

പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

Leave a Comment