ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:
പാസുരം 29
ഇരുപത്തിയൊമ്പതാം പാസുരം
ഈ ശുഭദിനമായ ചിത്തിരയിലെ തിരുവാതിരയുടെ വൈഭവത്തെ എപ്പോഴും സ്മരിച്ചുകൊണ്ടിരിക്കണമെന്ന് മാമുനികൾ തന്റെ മനസ്സിനോട് അരുളിച്ചെയ്യുന്നു.
എന്തൈയെതിരാചർ ഇവ്വുലകിലെന്തമക്കാ *
വന്തുതിത്തനാളെന്നും വാചിയിനാൽ * — ഇന്തത്
തിരുവാതിരൈതന്നിൻ ചീർമൈതനൈനെഞ്ചേ! *
ഒരുവാമൽ എപ്പോഴുതുമോർ.
മനസ്സേ! നമുക്ക് സ്വാമിയായ യതിരാജർ ഈ ലോകത്തിൽ നമുക്കുവേണ്ടി വന്നവതരിച്ച മഹത്തായ ദിനമായ ചിത്തിരയിലെ ഈ തിരുവാതിരയുടെ മഹിമയെ, ഒരിക്കലും വിട്ടുകളയാതെ എപ്പോഴും ചിന്തിച്ചറിഞ്ഞ് അനുഭവിക്കുക.
മുൻപാസുരങ്ങളിൽ മാമുനികൾ ലോകത്തുള്ളവർക്ക് ഉപദേശിച്ചു. ഈ പാസുരത്തിലാകട്ടെ, ഈ ശുഭദിനത്തിന്റെ വൈഭവത്തിൽ അദ്ദേഹംതന്നെ മുഴുകി അനുഭവിക്കുന്നു.
എമ്പെരുമാനാർതന്നെ ശ്രീഗദ്യത്തിൽ, “അഖില ജഗത് സ്വാമിൻ! അസ്മത് സ്വാമിൻ!” — “എല്ലാ ലോകങ്ങളുടെയും നാഥനേ! എന്റെ നാഥനേ!” — എന്ന് എമ്പെരുമാനെ അനുഭവിച്ചതുപോലെ, മാമുനികളും മുൻപാസുരങ്ങളിൽ എമ്പെരുമാനാർ ലോകത്തിനു ചെയ്ത നന്മയെ അനുഭവിച്ചു. ഈ പാസുരത്തിൽ, എമ്പെരുമാനാർ തനിക്കു ചെയ്ത നന്മയെ അദ്ദേഹം അനുഭവിക്കുന്നു.
പാസുരം 30
മുപ്പതാം പാസുരം. ഇതുവരെ ആഴ്വാർ ആചാർയൻമാരുടെ അവതാരദിനങ്ങളുടെ മഹിമയെ വാഴ്ത്തി. ഇനി വരുന്ന നാല് പാസുരങ്ങളിൽ അവരുടെ അവതാരസ്ഥലങ്ങളുടെ മഹിമയെ വാഴ്ത്തുന്നു. ഈ പാസുരത്തിൽ മുതലാഴ്വാർമാരായ പൊയ്കൈയാഴ്വാർ, ഭൂതത്താഴ്വാർ, പേയാഴ്വാർ എന്നിവരുടെയും തിരുമങ്കൈയാഴ്വാരുടെയും തിരുപ്പാണാഴ്വാരുടെയും അവതാരസ്ഥലങ്ങളെ അരുളിച്ചെയ്യുന്നു. ശ്രീ അയോധ്യയും ശ്രീ മഥുരയും എമ്പെരുമാൻ അവതരിച്ച ദിവ്യക്ഷേത്രങ്ങളാണ്. അവയ്ക്കുള്ളതിനെക്കാൾ മഹിമ ആഴ്വാർമാരുടെ അവതാരസ്ഥലങ്ങൾക്കുണ്ട്. കാരണം, ആഴ്വാർമാരുടെ അവതാരത്തിലൂടെയാണ് നാം എമ്പെരുമാനെ അറിഞ്ഞത്.
എണ്ണരുഞ്ചീർപ്പൊയ്കൈമുന്നോ രിവ്വുലകിൽതോന്ററിയവൂർ *
വൺമൈമികുകച്ചി മല്ലൈമാമയിലൈ * — മണ്ണിയിൽനീർ
തേങ്കുങ്ംകുറൈയലൂർ ചീർക്കലിയൻതോന്റിയവൂർ *
ഓങ്കുമുറൈയൂർ പാണനൂർ.
എണ്ണുന്നതിനരിയ കല്യാണഗുണങ്ങളുള്ള മുതലാഴ്വാർമാരായ പൊയ്കൈയാഴ്വാർ, ഭൂതത്താഴ്വാർ, പേയാഴ്വാർ എന്നിവർ ഈ ലോകത്തിൽ അവതരിച്ച സ്ഥലങ്ങൾ യഥാക്രമം സമൃദ്ധമായ കാഞ്ചീപുരം (തിരുവെക്കാ), തിരുക്കടൽമല്ലൈ, തിരുമയിലൈ എന്നിവയാണ്. മണ്ണി നദിയിലെ ജലം നിറഞ്ഞുനിൽക്കുന്ന തിരുക്കുറയലൂർ, മഹിമയുള്ള തിരുമങ്കൈയാഴ്വാരുടെ അവതാരസ്ഥലമാണ്. ഉയർച്ചയുള്ള തിരുക്കോഴി എന്നറിയപ്പെടുന്ന തിരുവുറയൂർ, തിരുപ്പാണാഴ്വാരുടെ അവതാരസ്ഥലമാണ്.
അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ
ഉറവിടം: https://divyaprabandham.koyil.org/index.php/2020/06/upadhesa-raththina-malai-29-30-simple/
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org