ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ:
പാസുരം 7
ഏഴാം പാസുരം. ലോകത്തിന് നല്കിയിട്ടുള്ള മഹത്തായ ഉപകാരങ്ങളെപ്രതി എപ്രകാരം ആഴ്വാര്‍മാരുടെ പേര് പ്രസിദ്ധമായിരിക്കുന്നു എന്നത് അദ്ദേഹം വിശദമാക്കുന്നു.
മറ്റുള്ളവാഴ്വാര്‍കളുക്കു മുന്നേവന്തുതിത്തു*
നറ്റമിഴാൽനൂല്‍ചെയ്തു നാട്ടൈയുയ്ത്ത* പെറ്റിമൈയോ
രെന്റു മുതലാഴ്വാര്‍കളെന്നും പെയരിവര്‍ക്കു*
നിന്റതുലകത്തേ നികഴ്ന്തു
ഈ മൂന്ന് ആഴ്വാര്‍മാരും മറ്റ് ആഴ്വാര്‍മാര്‍ക്ക് മുമ്പരായി അവതരിച്ചതിനാലും ലോകോദ്ധാരണത്തിനായി തമിഴ് പ്രബന്ധങ്ങള്‍ രചിച്ചതിനാലും ഇവരെ മുതലാഴ്വാര്‍മാരെന്ന പേരില്‍ അറിയപ്പെടുന്നു.
പാസുരം 8
എട്ടാം പാസുരം. അവരുടെ അവതാരക്രമം വിവരിക്കുമെന്ന് പറഞ്ഞിട്ടുള്ളതിനാല്‍ ആചാര്യന്‍ അടുത്തതായി ഐപ്പശി കഴിഞ്ഞ് കാര്‍ത്തിക മാസത്തില്‍ അവതരിച്ച തിരുമങ്കൈയാഴ്വാരുടെ അവതാരത്തെപ്പറ്റി അരുളുന്നു. രണ്ട് പാസുരങ്ങളിലായാണ് തിരുമങ്കൈയാഴ്വാരുടെ മഹിമ അദ്ദേഹം വെളിപ്പെടുത്തുന്നത്. തിരുമങ്കൈയാഴ്വാർ അവതരിച്ച ദിനത്തിന്റെ മഹിമയെ തന്റെ മനസ്സിനോട് വിശദീകരിക്കുന്നു..
പേതൈനെഞ്ചേ! ഇന്‍റൈപ്പെരുമൈയറിന്തിലായോ*
ഏതുപെരുമൈ യിന്റൈക്കെന്റെന്നില്‍* – ഓതുകിന്റേന്‍
വായ്ത്തപുകഴ്മങ്കൈയര്‍കോന്‍ മാനിലത്തില്‍വന്തുതിത്ത*
കാര്‍ത്തികൈയിൽകാര്‍ത്തികൈനാൾ കാണ്‍
ഓ അജ്ഞാനിയായ മനസ്സേ, നിനക്ക് ഈ ദിനത്തിന്റെ പ്രത്യേകത അറിയുമോ? പറയാം, കേള്‍ക്കൂ, ഇന്നാണ് കാർത്തിക മാസത്തിലെ കാർത്തിക നക്ഷത്രദിനം. ഈ വലിയ ലോകത്ത് അർഹമായ കീർത്തി നേടിയ തിരുമങ്കൈദേശാധിപനായ തിരുമങ്കൈയാഴ്വാർ അവതരിച്ച സുദിനമാണ് ഇത്.
പാസുരം 9
ഒമ്പതാം പാസുരം. ആചാര്യന്‍, നമ്മാഴ്വാരും തിരുമങ്കൈയാഴ്വാരുമായുള്ള സവിശേഷ ബന്ധത്തെ വിശദമാക്കുന്നു. ഈ ദിവസത്തെ ആഘോഷിക്കുന്നവരുടെ ദിവ്യപാദങ്ങളെ സ്തുതിക്കുവാന്‍ തന്റെ മനസ്സിനോട് ഉപദേശിക്കുന്നു.
മാറന്‍പണിത്ത തമിഴ്മറൈക്കു* മങ്കൈയര്‍കോന്‍
ആറങ്കംകൂറ വവതരിത്ത* – വീറുടൈയ
കാര്‍ത്തികൈയില്‍കാര്‍ത്തികൈനാള്‍ ഇന്റെന്റുകാതലിപ്പാര്‍*
വായ്ത്തമലര്‍ത്താൾകള്‍ നെഞ്ചേ വാഴ്ത്തു
ഓ മനസ്സേ, നാല് വേദത്തിനും തുല്യമായി നമ്മാഴ്വാര്‍ സദയം നാല് പ്രബന്ധങ്ങൾ രചിച്ചു. നാല് വേദങ്ങൾക്ക് ആറ് അംഗങ്ങളുണ്ടല്ലോ, തിരുമങ്കൈയാഴ്വാര്‍ ഈ കാര്‍ത്തികമാസത്തെ കാര്‍ത്തിക നക്ഷത്രത്തില്‍ അവതരിച്ചത് നമ്മാഴ്വാരുടെ നാല് പ്രബന്ധങ്ങള്‍ക്ക് ആറ് അംഗങ്ങളായ ആറ് പ്രബന്ധങ്ങള്‍ രചിക്കുന്നതിന് മാത്രമായിട്ടാണ്. ഈ സുദിനത്തെ ആഘോഷിക്കുന്നവരുടെ ദിവ്യപാദപത്മങ്ങളെ വാഴ്ത്തുക.
അടിയൻ ജയകൃഷ്ണ രാമാനുജ ദാസൻ
ഉറവിടം: https://divyaprabandham.koyil.org/index.php/2020/06/upadhesa-raththina-malai-7-9-simple/
പ്രമേയം (ലക്ഷ്യം) – https://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – https://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – https://pillai.koyil.org