ഉപദേശ രത്നമാല – ലളിതമായ വിശദീകരണം – പാസുരം 10 – 11
ശ്രീ: ശ്രീമതേ ശഠകോപായ നമ: ശ്രീമതേ രാമാനുജായ നമ: ശ്രീമദ് വരവരമുനയേ നമ: ശ്രീ വാനാചല മഹാമുനയേ നമ: ഉപദേശ രത്നമാല << പാസുരം 7-9 പാസുരം 10 പത്താം പാസുരം. കാര്‍ത്തികയ്ക്ക് ശേഷമുള്ള നക്ഷത്രം രോഹിണിയായതിനാല്‍, മാമുനികള്‍ കാര്‍ത്തിക മാസത്തെ രോഹിണിയില്‍ അവതരിച്ച തിരുപ്പാണാഴ്വാരുടെ മഹത്വം ലോകര്‍ക്ക് വിശദീകരിക്കുന്നു. ഭഗവാന്‍ കണ്ണനായി അവതരിച്ച തിരുനക്ഷത്രമത്രെ രോഹിണി, അതേ പോലെ തന്നെ ആഴ്വാര്‍മാരില്‍ തൊണ്ടരടിപ്പൊടിയാഴ്വാരുടെയും ആചാര്യന്മാരില്‍ തിരുക്കോട്ടിയൂര്‍ നമ്പിയുടെയും ജന്മനക്ഷത്രമാണ് അത്. അതിനാല്‍ ഈ നക്ഷത്രത്തിന് മൂന്ന് തരത്തില്‍ മഹത്വം കൈവന്നു. കാര്‍ത്തികൈയുരോഹിണിനാള്‍ കാണ്മിനിന്റുകാചിനീയീര്‍*വായ്ത്തപുകഴ്പ്പാണര്‍ വന്തുതിപ്പാൽ* – ആത്തിയര്‍കള്‍അൻപുടനേതാന്‍ … Read more